നാം ക്ഷമിക്കുന്നതെന്തിന്? -- ഒരു ശാസ്ത്രീയ കാഴ്ചപ്പാട്

ഡോസജീവ്‌ നായര്‍ ചെയ്ത ഒരു പ്രഭാഷണത്തിന്റെ രത്നച്ചുരുക്കം   
Listen to the talk here

ക്ഷമയെപ്പറ്റി നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളെല്ലാം പറയുന്നു. പ്രത്യേകിച്ച് ബൈബിള്‍ ഇക്കാര്യം ഊന്നിപ്പറയുന്നു. എങ്കിലും നാം ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. Gratefulness ചിലരെങ്കിലും പ്രയോഗത്തില്‍ വരുത്തുന്നുണ്ട്എന്നാല്‍ forgiveness പ്രാക്ടീസ് ചെയ്യാന്‍ മിക്കവര്‍ക്കും പ്രയാസമായിട്ടാണ് കാണുന്നത്. അതുകൊണ്ടാണ് അതിന്റെ ആവശ്യകത ഒരു ശാസ്ത്രീയ കാഴ്ചപ്പാടിലൂടെ വിശദമാക്കാനൊരു ശ്രമം ഇവിടെ നടത്തുന്നത്. ക്ഷമയുടെ ആവശ്യം യുക്തിപരമായി മനസിലാക്കുമ്പോള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് എളുപ്പമാകും. If you are not logically convinced, you cannot be emotionally driven. യുക്തിപരമായ ബോധ്യം ലഭിച്ചപ്പോഴാണ് ഞാനും അത് പ്രാവര്‍ത്തികമാക്കിയത്.


2003 ല്‍ ഞാന്‍ wellness Solutions എന്ന കമ്പനിയുടെ സ്ഥാപനത്തില്‍ പങ്കാളിയായി. തങ്ങള്‍ക്ക് ബാധിച്ചിരിക്കുന്ന കാന്‍സര്‍ മറ്റൊരു മാര്‍ഗം കൊണ്ടും സുഖപ്പെടുത്താന്‍ സാധിക്കാത്തപ്പോഴാണ് ആളുകള്‍ അവിടെ വരുന്നത്. 2004-5 കാലത്ത് ഞാന്‍ അവിടെ ഒരു റിസര്‍ച്ച് ചെയ്തു. അവിടെ വന്ന 24 കാന്‍സര്‍ രോഗികളെ ഇന്റര്‍വ്യൂ ചെയ്തു. കാന്‍സര്‍ വരുന്നതിന് ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിതത്തില്‍ തിക്താനുഭവങ്ങള്‍ വല്ലതും ഉണ്ടായിട്ടുണ്ടോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. 22 പേരും ഉണ്ട് എന്ന് ഉത്തരം നല്‍കി. അതില്‍ 20 പേരും പറഞ്ഞ അനുഭവം സമാനസ്വഭാവമുള്ളതായിരുന്നു. ഏറ്റവും പ്രിയപ്പെട്ട ഒരാളാല്‍ ചതിക്കപ്പെട്ടു. ഉദാഹരണം, സ്നേഹിച്ച് വളര്‍ത്തിയ മകള്‍ ഒരു അന്യജാതിക്കാരനൊപ്പം ഓടിപ്പോയി. അല്ലെങ്കില്‍ ഒന്നിച്ച് ബിസിനസ് ചെയ്ത പങ്കാളി ചതിച്ചു. അത്തരം ഒരനുഭവത്തില്‍ നിന്നുണ്ടായ നൊമ്പരം, അതുണ്ടാക്കിയ വെറുപ്പ്, വിദ്വേഷം, പക ഒരു ജ്വാലയായി ഉള്ളില്‍ കത്തിപ്പടര്‍ന്നു. അവരുടെയുള്ളില്‍ കത്തിപ്പടര്‍ന്ന വെറുപ്പാണ് പിന്നീട് കാന്‍സറിന് കാരണമായതെന്ന് വേണം നമുക്ക് അനുമാനിക്കാന്‍. പില്‍ക്കാലത്ത് എനിക്ക് മനസിലായി കാന്‍സര്‍ മാത്രമല്ല, മനുഷ്യന്റെ എല്ലാ metabolic disorders-ന്റെ പിന്നിലും stress ഉണ്ട് എന്ന് .

വെറുപ്പ് എങ്ങനെ കാന്‍സറിനു കാരണമാകുന്നു എന്ന് നമുക്ക് നോക്കാം. ഒരാള്‍ നശിക്കണമെന്ന വല്ലാത്ത ഒരാഗ്രഹമാണ് പക, വിദ്വേഷം, വെറുപ്പ് . ക്ഷമയുടെ വിപരീതമാണ് ഇവയൊക്കെ.
kidney ക്ക് മുകളിലായി ഇരിക്കുന്ന adrenal എന്ന ഗ്രന്ഥി adrenalin, cortisone എന്നീ hormones പുറപ്പെടുവിക്കുന്നു. ഇവ ആവശ്യത്തിലധികമായി പുറപ്പെടുമ്പോഴാണ്‌ നമുക്ക് stress ഉണ്ടാകുന്നത്.
ഇതിനെ നിയന്ത്രിക്കുന്നത് നമ്മുടെ തലയ്ക്കുള്ളിലുള്ള pituitary ഗ്രന്ഥിയാണ്. നമ്മുടെ തലച്ചോറിലെ hypothalamus ന്റെ നിര്‍ദ്ദേശപ്രകാരമാണ് pituitary ഗ്രന്ഥി പ്രവര്‍ത്തിക്കുന്നത്. നമ്മുടെ വികാരങ്ങളെല്ലാം sense ചെയ്തിട്ട് അതിനനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ hypothalamus pituitary ഗ്രന്ഥിക്ക് നല്‍കുന്നു.

നമ്മുടെ തലച്ചോറിന്റെ ഒരു ഭാഗത്തെ reptilian brain എന്ന് വിളിക്കാറുണ്ട്. പാമ്പിനും അതുപോലെയുള്ള reptiles-നും ഉള്ള brain അതുതന്നെയാണ്. നമ്മുടെ reptilian brain-ന് സുരക്ഷിതത്വം , ആഹാരം,, പ്രത്യുല്പ്പാദനം ഇവ മാത്രമേ അറിയൂ. സുരക്ഷിതത്വത്തിന് ഭീഷണി നേരിട്ടാല്‍ fight or flight ആണ് അത് ചെയ്യുന്നത്. അതായത് ഒന്നുകില്‍ തിരിഞ്ഞാക്രമിക്കുക അല്ലെങ്കില്‍ ഓടി രക്ഷപെടുക. സുരക്ഷയ്ക്കായി ഓടി രക്ഷപ്പെടേണ്ട അവസ്ഥയിലായിരുന്നു മനുഷ്യന്‍ അടുത്ത കാലം വരെ.

സുരക്ഷയ്ക്ക് ഭീഷണി വരുമ്പോള്‍ നമുക്ക് ഭയം ഉണ്ടാകും. ഭയം വരുമ്പോള്‍ hypothalamus pituitary ഗ്രന്ഥി യെ പ്രവര്‍ത്തനനിരതമാക്കും. അത് adrenal-ല്‍ നിന്ന് adrenalin ഉം cortisone ഉം പുറപ്പെടുവിക്കും. ഓടി രക്ഷപ്പെടാന്‍ വേണ്ടി ശരീരത്തെ സജ്ജമാക്കാനാണ് ഇവ പുറപ്പെടുവിക്കുന്നത്. ഹൃദയത്തിന്റെ പമ്പിംഗ് വേഗത കൂടണം . ശ്വാസോച്ച്വാസ വേഗത കൂടണം. ഗ്ലൈക്കജന്‍ ഗ്ലൂക്കോസ് ആയി മാറണം. എങ്കില്‍ മാത്രമേ നമുക്ക് ഓടി രക്ഷപെടാന്‍ ആവൂ. പണ്ടു മനുഷ്യന് ഇത് ഉപകാരപ്പെട്ടിരുന്നു. ഇതനുസരിച്ച് മനുഷ്യന്‍ ഓടി രക്ഷപെടുകയും brain functions അങ്ങനെ ഫലപ്രാപ്തിയില്‍ എത്തുകയും ചെയ്തിരുന്നു.

ഇന്ന് ഒരാള്‍ നമ്മെ ചതിക്കുമ്പോള്‍, ബോസ്സ് നമ്മോട് ദേഷ്യപ്പെടുമ്പോള്‍, നമുക്ക് ഭയം ഉണ്ടാകുന്നു. ഓടി രക്ഷപ്പെടുന്നതിനാവശ്യമായ വിധത്തില്‍ hypothalamus pituitary ഗ്രന്ഥിയെ പ്രവര്‍ത്തനസജ്ജമാക്കുന്നു. hormones പുറപ്പെടുന്നു. ഹൃദയം വേഗത്തില്‍ പമ്പ് ചെയ്യുന്നു. ശ്വാസോച്ച്വാസം വേഗത്തിലാകുന്നു. ഗ്ലൈക്കജന്‍ ഗ്ലൂക്കോസ് ആയി മാറുന്നു. എന്നാല്‍ നാം ഓടുന്നില്ല. അവിടെത്തന്നെ ഇരിക്കുന്നു. അതിന്റെ ഫലമായി brain functions ഫലപ്രാപ്തിയില്‍ എത്താതെ പോകുന്നു. body യില്‍ നെഗറ്റീവ് impact ആണ് ഇത് ഉണ്ടാക്കുന്നത്. അതിന്റെ ഫലമായി ഗ്ലൂക്കോസ് കൂടുന്നു. insulin വര്‍ദ്ധിക്കുന്നു. Insulin resistance ഉണ്ടാകുന്നു. അതിന്റെ ഫലമായി
  1. Type II diabetes ഉണ്ടാകുന്നു. അതോടൊപ്പം high cholesterol, blood pressure ഇവയും ഉണ്ടാകുന്നു.
  2. ഗ്ലൂക്കോസ് ശരീരത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ കാന്‍സര്‍ cells വര്‍ധിക്കുന്നു.
നമ്മുടെയെല്ലാം ശരീരത്തില്‍ കാന്‍സറിനു കാരണമായേക്കാവുന്ന കോശങ്ങള്‍ ഉണ്ട്. എന്നാല്‍ മിക്കവരിലും അവ പെരുകി കാന്‍സര്‍ ആകുന്നില്ല. അവ പെരുകുന്നതിനുള്ള സാഹചര്യം അനുകൂലമാകുമ്പോഴാണ് അവ പെരുകുന്നതും കാന്‍സര്‍ ഉണ്ടാകുന്നതും.

നമ്മള്‍ ആരെയെങ്കിലും വെറുക്കുന്നു എന്ന് വയ്ക്കുക. നമ്മുടെ വെറുപ്പ് അയാളെ ബാധിക്കുന്നതേയില്ല എന്ന് നാം തിരിച്ചറിയണം. നമ്മുടെ വെറുപ്പ് നമ്മെത്തന്നെയാണ് നശിപ്പിക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞ് വെറുപ്പും വിദ്വേഷവും എല്ലാം വെടിഞ്ഞ് സ്നേഹവും സമാധാനവും ഉള്ള ഒരു മനസ്സ് നമുക്കുണ്ടായാല്‍ നമ്മുടെ ശരീരവും ആരോഗ്യത്തോടെയിരിക്കും.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം