പരിശുദ്ധന്‍! പരിശുദ്ധന്‍! പരിശുദ്ധന്‍!



കൌമയുടെ ഒരു ധ്യാനപഠനം

ഭൂമിയെ സ്വര്‍ഗ്ഗമാക്കുന്ന ധ്യാനചിന്തകള്‍

പുസ്തകപരിചയം

എന്താണ് ആരാധന? എന്തിനാണ് നാം ആരാധിക്കുന്നത്? അതിന് നമ്മുടെ ജീവിതവുമായി എന്താണ് ബന്ധം? നമ്മുടെ ആരാധനയെ സംബന്ധിച്ച ഈ അടിസ്ഥാനചോദ്യങ്ങള്‍ക്ക് ഇവിടെ ഉത്തരം തേടുന്നു.
അതിപ്രധാനവും അതിപൌരാണികവുമായ ക്രൈസ്തവാരാധനക്രമമാണ് കൌമ. സ്വര്‍ഗ്ഗീയമാലാഖമാര്‍ ദൈവത്തെ ആരാധിക്കുന്നതായി ഏശായാ പ്രവാചകന്‍ ദര്‍ശിച്ചു. വാനവും ഭൂമിയും തന്‍റെ മഹത്വം കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന്‍ അവര്‍ പരസ്പരം ആര്‍ക്കുന്നതാണ് കൌമയുടെ മൂലരൂപമായിത്തീര്‍ന്നത്. അതിനെ വികസിപ്പിച്ചും അതിനോട് കൂട്ടിച്ചേര്‍ത്തും നിരവധി നൂറ്റാണ്ടുകള്‍ കൊണ്ടാണ് കൌമ ഇന്നത്തെ നിലയിലായത്. കൌമയില്ലാതെ നമുക്ക് യാതൊരു ആരാധനയുമില്ല. യാമപ്രാര്‍ത്ഥ നകളെല്ലാം കൌമയില്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. കൌമ നമുക്ക് അര്‍ത്ഥവത്തായാല്‍ ആരാധന മുഴുവന്‍ നമുക്ക് അര്‍ത്ഥവത്താകും. ഈ തിരിച്ചറിവാണ് കൌമയെക്കുറിച്ചുള്ള ഈ പഠനത്തിന് നിമിത്തമായത്.
ചെറുപ്പം മുതല്‍ നിരന്തരം ആവര്‍ത്തിച്ച് ചൊല്ലുന്നതുകൊണ്ട് കൌമ നമുക്ക് അതിപരിചിതമായിപ്പോയി. അതിന്‍റെ ഫലമായി ദൈവത്തിന് സ്തുതി, ദൈവം പരിശുദ്ധനാകുന്നു, ഞങ്ങളോട് കരുണ ചെയ്യണമേ എന്നെല്ലാം ചൊല്ലുന്നത് നമുക്ക് നിരര്‍ത്ഥക ശബ്ദങ്ങളായി പരിണമിച്ചു. കൌമയ്ക്ക് രൂപം കൊടുത്തവരും അത് ആദ്യമായി ചൊല്ലിയവരും എങ്ങനെയാണ് അത് മനസിലാക്കി യത് എന്ന അന്വേഷണമാണ് ഇവിടെ നടത്തുന്നത്.
ഇതില്‍ വിവരിക്കുന്ന പ്രധാന ആശയങ്ങള്‍ സ്വതന്ത്രമായ അന്വേഷണഫലമായി ഇക്കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കുള്ളിലാണ് കണ്ടെത്തുവാന്‍ ഭാഗ്യമുണ്ടായത്. ചില കണ്ടെത്തലുകള്‍ എന്നെ അതിശയിപ്പിക്കുകയുണ്ടായി. യുറേക്ക എന്ന് വിളിച്ചുകൊണ്ട് വഴി യിലൂടെ ഓടണമെന്ന്‍ പൌരാണിക യവനചിന്തകനെപ്പോലെ എനിക്കും തോന്നി. ഇത്രയും മഹത്തായവയും ആഴമേറിയവയുമായ ആശയങ്ങള്‍ കൌമയില്‍ അടങ്ങിയിട്ടുണ്ടെന്ന്‍ മുമ്പൊരിക്കലും എവിടെയും വായിക്കുവാന്‍ എനിക്കിടയായിട്ടില്ല. ആരും പറഞ്ഞും ഞാന്‍ കേട്ടിട്ടില്ല.
സ്വര്‍ഗ്ഗീയമാലാഖമാര്‍ സ്തുതിക്കുന്നതുപോലെ എന്ന ക്രൈസ്ത വാരാധനയെക്കുറിച്ചുള്ള എന്‍റെ പുസ്തകം വായനക്കാര്‍ സന്തോഷത്തോടെ സ്വീകരിക്കുകയുണ്ടായി. അതാണ് ഈ ഗ്രന്ഥരചനയ്ക്ക് എന്നെ ഉത്സാഹിപ്പിച്ചത്. അതില്‍ പറഞ്ഞിരിക്കുന്ന പ്രധാനകാര്യ ങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ ഇതില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
ക്രൈസ്തവാരാധനയെ സംബന്ധിക്കുന്ന ഈ ഗ്രന്ഥം എല്ലാ വര്‍ക്കും വായിക്കാവുന്നതാണ്. എല്ലാ ക്രൈസ്തവര്‍ക്കും പൊതുവായ കാര്യങ്ങളാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. ഇതിലുള്ള മിക്ക കാര്യ ങ്ങളും ഇസ്ലാം, യഹൂദ മതങ്ങളില്‍പ്പെട്ടവര്‍ക്കും സ്വീകാര്യമാകും. ഹൈന്ദവമതത്തില്‍പ്പെട്ടവര്‍ക്കും മതവിശ്വാസികളല്ലാത്തവര്‍ക്കും ഇതിലെ ആശയങ്ങള്‍ സ്വീകാര്യമാകും എന്നാണ് എന്‍റെ ഉറച്ച ബോധ്യം.
ഇതില്‍ അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങള്‍ വായനക്കാര്‍ അതുപോലെ സ്വീകരിക്കണമെന്ന് ഈ എഴുത്തുകാരന്‍ ആഗ്രഹി ക്കുന്നില്ല. ഇത് മാതൃകയായി കണ്ട് വായനക്കാരും സ്വതന്ത്രമായി ചിന്തിക്കുവാന്‍ ധൈര്യപ്പെടണം എന്നാണ് ഈയുള്ളവന്‍ ആഗ്രഹിക്കുന്നത്. കുറേയേറെപ്പേര്‍ ചിന്തിക്കുവാന്‍ ധൈര്യപ്പെടുമ്പോള്‍ നമ്മുടെയിടയില്‍ പൂര്‍വ്വകാലങ്ങളിലെന്നപോലെ ശക്തമായ ഒരു ദൈവസങ്കല്‍പ്പവും ആരാധനാസങ്കല്‍പ്പവും ഉരുത്തിരിയാന്‍ ഇടയായിത്തീരും. ഇത് ചിന്തിക്കുവാനുള്ള ഒരു ക്ഷണമാണ്. വരൂ! നമുക്ക് നമ്മുടെ തലകള്‍ ചേര്‍ത്തുവച്ച് ചിന്തിക്കാം! 

…………………………………………………………….

ഉള്ളടക്കം
അവതാരിക 7
പുസ്തകപരിചയം 9
ആരാധനയുടെ പൊരുള്‍ തിരിച്ചു തരുന്ന ഗ്രന്ഥം 12
കൌമ 13
1. ദൈവത്തെ സ്തുതിക്കാം 15
2. ലോകം ദൈവമഹത്വത്താല്‍ നിറഞ്ഞിരിക്കുന്നു 17
3. പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ 19
4. കര്‍ത്താവിന്‍ നാമത്തില്‍ വരുന്നവന്‍ 21
5. ദൈവം മാത്രം പരിശുദ്ധന്‍ 22
6. ദൈവം മാത്രം സര്‍വശക്തന്‍ 25
7. ദൈവം മാത്രം അമര്‍ത്യന്‍ 27
8. ക്രൂശിതനാകുന്ന ദൈവം 30
9. ഞങ്ങളോടു കരുണ ചെയ്യണമേ 32
10. ദൈവത്തിന് സ്തുതി 36
11. സ്രഷ്ടാവിന് സ്തുതി 38
12. മശിഹാരാജാവിന് സ്തുതി 40
13. സ്വര്‍ഗസ്ഥനായ പിതാവ് 43
14. ദൈവനാമം പരിശുദ്ധമാക്കപ്പെടണം 45
15. ദൈവരാജ്യം വരണം 46
16. ദൈവേഷ്ടം ഭൂമിയിലും നടക്കണം 47
17. ആവശ്യമുള്ള അപ്പം 48
18. ഞങ്ങള്‍ ക്ഷമിക്കുന്നു! ക്ഷമ ചോദിക്കുന്നു! 50
19. വിധിയിലേക്ക് കടത്തരുതേ 51
20. ദുഷ്ടനില്‍ നിന്ന്‍ രക്ഷിക്കണം 53
21. രാജ്യവും ശക്തിയും മഹത്വവും 54
22. ആമ്മീന്‍ 55
23. കൃപ നിറഞ്ഞ മറിയമേ 56
24. ഞങ്ങളെ അനുഗ്രഹിക്കണമേ 61
25. ബാറക് മോര്‍ 63
26. ഉയരങ്ങളില്‍ സ്തുതി 66
27. ലോകം എന്ന ദേവാലയം 69
28. മാലാഖമാര്‍ സ്തുതിക്കുന്നതുപോലെ 78
29. കര്‍ത്തൃപ്രാര്‍ത്ഥന 81
30. ക്രൈസ്തവീകതയുടെ അടിസ്ഥാനം 89
കൌമയുടെ ഒരു സ്വതന്ത്ര വിവര്‍ത്തനം 95


Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം