വിപണിയുടെ ദൈവം
ജൂലൈ 23 ന് സമകാലിക മലയാളം വാരികയില്‍ ഡോ . ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുമായി നടത്തിയ സംഭാഷണത്തെ അധികരിച്ച് "വിപണിയുടെ ദൈവത്തെയാണ് സഭകള്‍ ആരാധിക്കുന്നത് "എന്ന തലക്കെട്ടില്‍ ശ്രീ സതീശ് സൂര്യന്‍ രചിച്ച ലേഖനം ചിന്തോദ്ദീപകമായി . അതില്‍ വ്യക്തത പോരാ എന്ന്‍ തോന്നിയ ചില കാര്യങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ആഗ്രഹിക്കുന്നു . പാരിസ്ഥിതികദര്‍ശനത്തെ സംബന്ധിക്കുന്ന ക്രൈസ്തവ ദര്‍ശനം ദ്വൈതവുമല്ല , അദ്വൈതവുമല്ല , പാന്‍എന്‍തീയിസമാണെന്ന് മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടുന്നു . സൃഷ്ടിയില്‍ സ്രഷ്ടാവ് , അഥവാ പ്രകൃതിയില്‍ ദൈവം എന്ന്‍ അതിനെ നിര്‍വചിക്കുകയും ചെയ്യുന്നു . ദ്വൈതത്തില്‍ നിന്നും അദ്വൈതത്തില്‍ നിന്നും എപ്രകാരം പാന്‍എന്‍തീയിസം വ്യത്യസ്തമാണെന്ന് ഈ നിര്‍വചനം വിശദമാക്കുന്നില്ല . തല്‍ഫലമായി വായനക്കാരന്‍ ചിന്താക്കുഴപ്പത്തിലാകുന്നു . ഈ ചിത്രത്തില്‍ അവ തമ്മിലുള്ള വ്യത്യാസം വ്യക്തമാണ് . Theism ദ്വൈതമാണ് . Pantheism അദ്വൈതമാണ് . ഇവ രണ്ടില്‍ നിന്നും വ്യത്യസ്തവും രണ്ടിനെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സങ്കല്‍പ്പമാണ് panentheism. ക്രിസ്താബ്ദം നാലാം നൂറ്റാണ്ട...