മരണം മരിച്ച മഹാദിനം
ദുഖവെള്ളി നമസ്ക്കാരക്രമത്തെക്കുറിച്ച് ഒരു പുതിയ പുസ്തകം.
ഗ്രന്ഥകര്‍ത്താവ്: ജോണ്‍ ഡി. കുന്നത്ത്
പ്രസാധകര്: മൌനം ബുക്സ് , കോട്ടയം
ദുഖവെള്ളി നമസ്കാരക്രമത്തെക്കുറിച്ചുള്ള ആഴമായ ഒരു സാഹിത്യ-ധ്യാനപഠനമാണിത്. ഈ വിഷയത്തെപ്പറ്റി മലയാളഭാഷയില്‍ ഉണ്ടാകുന്ന ആദ്യഗ്രഗ്രന്ഥമാണിത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇങ്ങനെയൊരു പഠനപാത വെട്ടിത്തുറക്കുവാന്‍ ഉല്സാഹിച്ചതിന് ഗ്രന്ഥകര്‍ത്താവ് അഭിനന്ദനം അര്‍ഹിക്കുന്നു. ഡോ. എം. കുറിയാക്കോസ്
ഗ്രന്ഥകര്‍ത്താവ്: ജോണ്‍ ഡി. കുന്നത്ത്
പ്രസാധകര്: മൌനം ബുക്സ് , കോട്ടയം
ദുഖവെള്ളി നമസ്കാരക്രമത്തെക്കുറിച്ചുള്ള ആഴമായ ഒരു സാഹിത്യ-ധ്യാനപഠനമാണിത്. ഈ വിഷയത്തെപ്പറ്റി മലയാളഭാഷയില്‍ ഉണ്ടാകുന്ന ആദ്യഗ്രഗ്രന്ഥമാണിത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇങ്ങനെയൊരു പഠനപാത വെട്ടിത്തുറക്കുവാന്‍ ഉല്സാഹിച്ചതിന് ഗ്രന്ഥകര്‍ത്താവ് അഭിനന്ദനം അര്‍ഹിക്കുന്നു. ഡോ. എം. കുറിയാക്കോസ്
പൌരസ്ത്യ
പിതാക്കന്മാരുടെ ദര്‍ശനത്തിന്റെ
ആഴത്തിലേക്ക് വെളിച്ചം വീശുന്ന
ഒരു കൃതിയാണിത് . അവര്‍
ഇക്കാലത്ത് നമ്മുടെ ഇടയില്‍
ജീവിച്ചിരുന്നെങ്കില്‍
അവരുടെ രചനകള്‍ എങ്ങനെ
ആകുമായിരുന്നു എന്ന ചോദ്യം
ഇത് നമുടെ മുമ്പില്‍ ഉയര്‍ത്തുന്നു.
മനുഷ്യവര്‍ഗ്ഗത്തിന്
ലഭിച്ച രക്ഷയുടെ അനുസ്മരണദിനം
ആഹ്ലാദത്തിന്റെ ദിനമാണ്.
അത്
പൂര്‍ണമാകുന്നത് മാലാഖമാരുടെ
ആഹ്ലാദകീര്ത്തനത്തോടെയാണ് ഡോ.
പി.കെ.
ജോര്‍ജ്
ദൈവേഷ്ടം
നിരാകരിക്കുമ്പോഴെല്ലാം
മനുഷ്യന് ദൈവത്തെ
ക്രൂശിലേറ്റുകയാണെന്ന
സ്വാവബോധം ഇത് വായിക്കുന്നവരിലേക്ക്
അനുനിമിഷം നീറിപ്പടര്ന്നുകൊണ്ടിരിക്കും.
ആനീസ് കെ എം.
ദുഖവെള്ളിനാളിലെ
ദീര്ഘശുശ്രൂഷകള് വിരസമായി
തോന്നാമെങ്കിലും ഈ കൃതി
മനസിരുത്തി വായിക്കുന്നവര്‍ക്ക്
അവ അര്‍ത്ഥവത്തായി അനുഭവപ്പെടും
എന്നതില്‍ സംശയമില്ല. ലിസി ജോണ്‍
അമേരിക്കയിലുംയൂറോപ്പിലുംമറ്റുമുള്ളവര്ക്ക്ഇവിടെനിന്ന്ഈപുസ്തകംവാങ്ങാം.
ശ്രീ
ജോണ്‍ കുന്നത്ത് രചിച്ച മരണം
മരിച്ച മഹാദിനം എന്ന പുസ്തകം
വായിക്കാനിടയായത് ഒരു ഭാഗ്യമായി
കരുതുന്നു. അതില്‍
നിന്ന് ദുഖവെള്ളിയാഴ്ചയുടെ
പ്രാധാന്യത്തെപ്പറ്റിയും
അന്നത്തെ പ്രാര്ത്ഥനകളെപ്പറ്റിയും
കീര്‍ത്തനങ്ങളെപ്പറ്റിയും
വളരെയേറെ മനസിലാക്കാന്‍
സാധിച്ചു. ദുഖവെള്ളിയാഴ്ച
മരണത്തിന്റെയും വിലാപത്തിന്റെയും
ദിവസമാകുന്നുവെന്നാണ് ഇത്രയും
നാള് കരുതിയിരുന്നത്.
മരണത്തിന്റെ
മാത്രമല്ല, വിജയത്തിന്റെയും
ദിവസമാണത് എന്ന് വായിച്ചറിഞ്ഞ്
വളരെ സന്തോഷിക്കുന്നു.
ഇന്നോളം
അന്നത്തെ പ്രാര്‍ഥനകളും
കീര്‍ത്തനങ്ങളും അര്‍ത്ഥമറിയാതെയാണ്
ചൊല്ലിയിരുന്നത്. അവ
വിരസതയുടെ പര്യായമായിരുന്നു.
കത്തോലിക്കാസഭയില്‍
ജനിച്ചുവളര്‍ന്ന എനിക്ക്
അന്നത്തെ പ്രാര്‍ത്ഥനയുടെ
നീളം കാരണം ദുഖവെള്ളിദിവസം
പള്ളിയില്‍ പോകാന്‍ തന്നെ
മടിയായിരുന്നു. ഇനിയുള്ള
നാളെങ്കിലും സന്തോഷത്തോടെയും
ഹൃദയംഗമമായിട്ടും
ദുഖവെള്ളിനമസ്കാരത്തില്
പങ്കെടുക്കാന്‍ സാധിക്കുമല്ലോ
എന്നോര്‍ത്ത് സന്തോഷിക്കുന്നു.
ഗ്രന്ഥകര്‍ത്താവിന്
അങ്ങേയറ്റം നന്ദി പറയുന്നു.
മേരി
തോമസ്
അമേരിക്കയിലുംയൂറോപ്പിലുംമറ്റുമുള്ളവര്ക്ക്ഇവിടെനിന്ന്ഈപുസ്തകംവാങ്ങാം.
Comments