സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ -- Review by Dr. Thomas Abraham

ബ്രൂണയ്, ദറുസ്സലാം Nov 19, 2017
“സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍" വായിച്ചു. ഒത്തിരി സന്തോഷം. നന്ദി. ദറുസ്സലാം എന്ന വാക്കിന്‍റെ അര്‍ഥം Abode of Peace എന്നാണ്. ഈ പുസ്തകം സ്വസ്ഥമായി ഇരുന്ന്‍ വായിക്കാന്‍ പറ്റിയ സ്ഥലം.
പുസ്തകവായന കഴിഞ്ഞ ഉടനെ ചില ചിന്തകള്‍ പങ്കു വയ്ക്കണമെന്ന്‍ തോന്നി; അതുകൊണ്ടാണ് ഇതെഴുതുന്നത്. വേദപുസ്തകത്തിലെ പരാമര്‍ശങ്ങളെ common sense വച്ച് തുറവിയുള്ള മനസ്സോടുകൂടി ആക്ഷരികം, ആലങ്കാരികം എന്നിങ്ങനെ രണ്ടായി തരം തിരിച്ച് കാണുന്നുവെന്നതാണ് ഈ പുസ്തകത്തിന്‍റെ ഏറ്റവും വലിയ മഹത്വം.
അതിനാല്‍ത്തന്നെ സങ്കുചിതത്വം അലിഞ്ഞ് ഇല്ലാതാകുന്ന അനുഭവം ഉണ്ടാകുന്നു. ഈ പുസ്തകം ജാതി-മത വ്യത്യാസം ഇല്ലാതെ എല്ലാവര്‍ക്കും വേണ്ടിയുള്ള പുസ്തകം ആയിത്തീരുന്നു. ഇത് വളരെ liberative ആയിട്ടുള്ള കാര്യമാണ്. അലങ്കാരങ്ങളെ അക്ഷരാര്‍ഥത്തില്‍ എടുത്ത് പുകമറയും ദുരൂഹതയും ഭയപ്പാടും സൃഷ്ടിച്ച് സ്വര്‍ഗ്ഗത്തിലേക്ക് വിസ സംഘടിപ്പിച്ച് തരാമെന്ന്‍ പറയുന്ന കൂട്ടരെ ഇതോടെ സാര്‍ യരുശലേം ദേവാലയത്തില്‍ നിന്ന്‍ വളരെ സൌമ്യമായി പറഞ്ഞയച്ചിരിക്കുന്നു.
ബൈബിളിലും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളിലും ഉറച്ചുനില്‍ക്കുമ്പോഴും ദര്‍ശനവിശാലത കൊണ്ട് ഈ പുസ്തകം എല്ലാവര്‍ക്കും സ്വീകാര്യമാകുന്നു. ഇടവക, ഭദ്രാസനം തുടങ്ങിയ വാക്കുകള്‍ പൂര്‍ണമായും ഒഴിവാക്കിയാല്‍ കൂടുതല്‍ ജനകീയമാകും.
നവലോകരചനയെന്നത് എന്നും പ്രസക്തമായ ദൌത്യമാണ്. ഇതൊരു വെല്ലുവിളിയും ആണ്. ഇവയെ കാലാനുസൃതമായും നാം നിര്‍വചിച്ച് എടുക്കേണ്ടിയിരിക്കുന്നു. ഇക്കാര്യം പുസ്തകത്തില്‍ ഉടനീളം സൂചിപ്പിച്ചിരിക്കുന്നു.
സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ എന്ന തീമിനെ ആഗോളതലത്തിലോ രാജ്യതലത്തിലോ സംസ്ഥാനതലത്തിലോ അല്ല നാം സമീപിക്കേണ്ടതെന്ന്‍ വ്യക്തമാണ്. ഇതിനുള്ള initiative ഏതെങ്കിലും ക്രൈസ്തവസഭയില്‍ നിന്നോ മറ്റേതെങ്കിലും മതത്തില്‍ നിന്നോ ഉണ്ടാവുകയില്ലെന്നതും വ്യക്തമാണ്. ഭൂമിയിലെ സ്വര്‍ഗ്ഗരാജ്യം ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി എല്ലാ ദൈവമക്കള്‍ക്കും അവകാശപ്പെട്ടതാണല്ലോ. അപ്പോള്‍ പിന്നെ ആര് ഇതിനായി തുനിഞ്ഞിറങ്ങും? അത്തരമൊരു ഇറങ്ങി പുറപ്പെടലിന്‍റെ രൂപഭാവങ്ങളും വെല്ലുവിളികളും എന്തൊക്കെയായിരിക്കും?
ഒരു സ്വപ്നം പങ്കു വയ്ക്കട്ടെ.
മറ്റൊരു ലോകം സാധ്യമാണ്; അത് നമുക്ക് കോട്ടയത്ത് ആരംഭിക്കാം.
സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ സാധ്യമാണ്; അത് നമുക്ക് കുടുംബങ്ങളില്‍ ആരംഭിക്കാം. ഇങ്ങനെ പറഞ്ഞാല്‍ പോലും അത് കൊണ്ടുവരുന്ന ഉത്തരവാദിത്വം എത്ര ഭീമമായിരിക്കും! അല്ലെ? കുടുംബം കഴിഞ്ഞല്ലേ കോട്ടയം.
ആശയം ഇതാണ്: ഈ പുസ്തകം വായിച്ച് ഇതിന്‍റെ പ്രമേയത്തോട് യോജിപ്പുള്ള പത്ത് കുടുംബങ്ങള്‍ ഒത്തുവരണം. വിപാസനയിലും സിനര്‍ജിയിലുമുള്ള ഇവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ നന്ന്‍. TCI കാഴ്ചപ്പാട്, പ്രത്യേകിച്ച് 3rd axiom, ഉള്‍ക്കൊള്ളുന്നവരായിരിക്കണം. എന്നിട്ട് ഇവര്‍ ഒരു ദിവസം ഒരു ധ്യാനാത്മക വിചിന്തനത്തിന് ഒത്തുചേരണം. അല്പം അകലെ ഉയരെയുള്ള ഒരു സ്ഥലമായിരിക്കും നല്ലത്. കുട്ടിക്കാനം പോലെ ഒരു സ്ഥലം. ഭൂമിയില്‍ ഒരുതുണ്ട് സ്വര്‍ഗ്ഗരാജ്യം സ്വപ്നം കാണാം. ഒട്ടേറെ സുമനസ്സുകള്‍ നമുക്കുമുമ്പേ ഇങ്ങനെ സ്വപ്നം കണ്ട് എങ്ങും എത്താതെ പോയത് നമുക്കറിയാം. എങ്കിലും process is the product എന്ന ചിന്തയോടെ ഒരു സാഹസിക സ്വപ്നാടനം. എന്ത് തോന്നുന്നു?
സ്നേഹപൂര്‍വ്വം,
തോമസ്‌ എബ്രഹാം & മോളി
Dr. Thomas Abraham, retired professor from MG University, & Molly Thomas, Retired divisional engineer from BSNL. They are trainers of Theme-Centered Ineraction (TCI).

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും