മലയില്‍ വീടും അക്കരെവീടും

പണ്ടൊരിക്കല്‍ ഒരു മലമുകളില്‍ ഒരു വീടുണ്ടായിരുന്നു. മലയില്‍വീട് എന്നാണ് അതറിയപ്പെട്ടിരുന്നത്. മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന ഒരു ചെറുകുടുംബം അവിടെ പാര്‍ത്തിരുന്നു. ഒരിക്കല്‍ ഏതോ അപകടത്തില്‍പ്പെട്ട് മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചുപോയി. അനാഥരായിത്തീര്‍ന്ന കുട്ടികള്‍ എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചു. നദിക്കക്കരെയായി ഒരു വീട് അവരുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ അതിനെ അക്കരവീട് എന്ന് വിളിച്ചു. കുട്ടികള്‍ നദി കടന്ന് അക്കരവീട്ടിലെത്തി സഹായം അഭ്യര്‍ഥിച്ചു.  സഹായിക്കാമെന്ന് അവര്‍ സമ്മതിച്ചു.
ഇടയ്ക്കിടെ അക്കരവീട്ടിലുള്ളവര്‍ മലയില്‍വീട്ടില്‍ വരാന്‍ തുടങ്ങി. കൃഷി ചെയ്യാനും ആഹാരം പാകം ചെയ്യാനും മറ്റും അവര്‍ കുട്ടികളെ പഠിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയായി. അക്കരവീട്ടുകാരുടെ സഹായം കൂടാതെ ജീവിക്കാം എന്ന നിലയിലായി.
എങ്കിലും അക്കരവീട്ടുകാര്‍ക്ക് അവരുടെ വരവ് നിര്‍ത്താന്‍ മനസ്സായില്ല. കുട്ടികള്‍ വളര്‍ന്നു എന്ന കാര്യം അങ്ങനെ അങ്ങ് അംഗീകരിച്ചു കൊടുക്കാന്‍ അവര്‍ക്ക് മനസ്സായില്ല. അവര്‍ തുടര്‍ന്നും മലയില്‍വീട്ടില്‍ വരികയും അവിടെയുള്ളവരെ അവരുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഒരിക്കല്‍ മലയില്‍വീട്ടില്‍ ഉള്ള ഒരാള്‍ അക്കരവീട്ടുകാരോട് തുറന്നു പറഞ്ഞു:  

ഇത്രയും കാലം ഞങ്ങളെ സഹായിച്ചതിന് ഹൃദയംഗമമായ നന്ദി. നിങ്ങളുടെ സഹായം ഞങ്ങള്‍ ഒരിക്കലും മറക്കുകയില്ല. ഇവിടെ എന്ത് വിശേഷമുണ്ടായാലും നിങ്ങളായിരിക്കും മുഖ്യാതിഥികള്‍. നിങ്ങളുടെ വീട്ടില്‍  എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ അറിയിച്ചാല്‍ വരുന്നതിന് ഞങ്ങള്‍ക്കു എപ്പോഴും സന്തോഷമായിരിക്കും.
 ഇത്രയും കാലം മലയില്‍വീട്ടിലെ അധികാരികളായി വിലസിയിരുന്ന അക്കരെവീട്ടുകാര്‍ക്ക് പെട്ടന്ന് അവിടുത്തെ അതിഥികളായി മാറുന്നത്  സങ്കല്‍പ്പിക്കാന്‍ കൂടി കഴിഞ്ഞില്ല. തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് മലയില്‍വീട് വഴുതി പോകുന്നു എന്ന് ഭയന്ന് അക്കരവീട്ടുകാര്‍ മലയില്‍ വീട്ടിലെ ചിലരെ സ്വാധീനിച്ചു. അവര്‍ പറഞ്ഞു:

നിങ്ങള്‍ ആരുമല്ലാതിരുന്നപ്പോള്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളെ നിലനിര്‍ത്തുകയും ചെയ്തത് ഞങ്ങളാണ്. ഞങ്ങളില്ലെങ്കില്‍ നിങ്ങള്‍ ആരുമല്ല. ഞങ്ങളെക്കൂടാതെ ജീവിക്കാം എന്ന് നിങ്ങളില്‍ ചിലര്‍ കരുതുന്നത് ബുധിശൂന്യതയാണ്, അധാര്‍മ്മികമാണ്, നന്ദിയില്ലായ്മയാണ്.
 ഇത് കേട്ടവര്‍ക്ക് ഇത് ശരിയാണെന്ന് തോന്നി. അവര്‍ തങ്ങളുടെ സഹോദരരോട് തങ്ങളുടെ ഈ ധാരണകള്‍ പങ്കു വച്ചു. ഇത്ര പെട്ടന്ന് മലയില്‍വീട്ടുകാരുടെ ബുദ്ധിശൂന്യമായ വാദഗതികള്‍ അപ്പാടെ വിഴുങ്ങത്തക്കവണ്ണം തങ്ങളുടെ സഹോദരര്‍ അധപതിച്ചു പോയല്ലോ എന്നോര്‍ത്ത് മറ്റുള്ളവര്‍ ദുഖിച്ചു.

 ഇതോടെ മലയില്‍വീട്ടുകാര്‍ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു: അക്കരെവീട്ടുകാരുടെ വാദഗതികളെ അംഗീകരിച്ചവര്‍ അക്കരെക്കക്ഷി  എന്നും അംഗീകരിക്കാത്തവര്‍ മലയില്‍ക്കക്ഷി എന്നും അറിയപ്പെട്ടു. പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനും സാധിക്കാത്ത രണ്ട് കൂട്ടര്‍ എങ്ങനെ ഒരു കൂരയ്ക്ക് കീഴെ ഒന്നിച്ചു ജീവിക്കും? ജീവിതം അവര്‍ക്ക് വളരെ ദുഷ്ക്കരമായി.
 ഒടുവില്‍ ഒരു മേശക്ക് അപ്പുറവും ഇപ്പുറവുമായി അവര്‍ ഒന്നിച്ചു കൂടി. രണ്ടുകൂട്ടരും അവരുടെ വാദഗതികള്‍ അവതരിപ്പിച്ചു. മലയില്‍കക്ഷിക്കാര്‍ പറഞ്ഞു:  

നമുക്ക് അക്കരെവീട്ടുകാരോട് നന്ദിയും ബഹുമാനവും സ്നേഹവുമാണുള്ളത് . ഇവിടെ എന്ത് വിശേഷമുണ്ടെങ്കിലും നാം അവരെ ക്ഷണിക്കും. അവര്‍ എന്നെന്നും നമ്മുടെ  ഉറ്റ സുഹൃത്തുക്കളായിരിക്കും. പക്ഷെ നാം ഇപ്പോള്‍ കുട്ടികളല്ല. നമ്മുടെ വീട്ടുകാര്യം നോക്കാന്‍ നമുക്കറിയാം. അവര്‍ ഇനി ഇവിടെ വന്നു നമ്മുടെ വീട്ടുകാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യമില്ല.

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇതില്‍ കാര്യമുണ്ടെന്ന് അക്കരെകക്ഷിക്കാര്‍ക്ക് തോന്നി. അതവര്‍ അംഗീകരിക്കുകയും കുറെ നാള്‍ മലയില്‍വീട് സമാധാനമായി പോകുകയും ചെയ്തു. എങ്കിലും താമസിയാതെ അക്കരെവീട്ടുകാരുടെ സ്വാധീനഫലമായി  അക്കരെകക്ഷിക്കാര്‍ അവരുടെ പഴയ വാദങ്ങളിലേക്ക് തിരികെപ്പോകുകയും അവിടുത്തെ സമാധാനം നഷ്ടപ്പെടുകയും ചെയ്തു.
 അക്കരക്കക്ഷിക്കാര്‍ തങ്ങളുടെ നിലപാട് അംഗീകരിച്ചു തങ്ങളോടൊപ്പം ചേരണം എന്നതായിരുന്നു മലയില്‍ക്കക്ഷിക്കാരുടെ നിലപാട്. അതിന് സമ്മതമല്ലെങ്കില്‍ അവര്‍ക്ക് ഈ വീട് വിട്ട് മറ്റൊരു വീട്ടിലേക്ക് മാറാം.

 അക്കരെവീട്ടുകാരുടെ കടന്നുകയറ്റം നിഷേധിക്കുന്നതുകൊണ്ട് മലയില്‍ക്കക്ഷിക്കാര്‍ നന്ദികെട്ടവരാണെന്നും അവരുമായി ഒത്തു ചേര്‍ന്ന് പോകാനാവില്ല എന്നുമായിരുന്നു അക്കരെക്കക്ഷിക്കാരുടെ നിലപാട്.  മലയില്‍വീട് അവര്‍ക്കും അവകാശപ്പെട്ടതാണ് അതുകൊണ്ട് അക്കരെവീട്ടുകാരുടെ മേധാവിത്വം അംഗീകരിച്ചുകൊണ്ട് തന്നെ ഈ വീട്ടില്‍ തുടര്‍ന്നും താമസിക്കുവാന്‍ അവര്‍ക്കും അവകാശമുണ്ട്‌.

അക്കരെവീട്ടുകാര്‍ക്ക് മലയില്‍വീട്ടിലുള്ള സ്ഥാനത്തെ ചൊല്ലി ആരംഭിച്ച തര്‍ക്കം അങ്ങനെ അവരുടെ സ്വന്തം വീടിന്‍റെ ഉടമസ്ഥതയെ  ചൊല്ലിയായി മാറി. അങ്ങനെ ഇരുകൂട്ടരും വീട് തങ്ങളുടെതാണെന്നും മറ്റവര്‍ പുറത്തു പോകണമെന്നും വാദിച്ചു.  കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നായപ്പോള്‍ അവര്‍  കോടതിയിലെത്തി. ഇരുകൂട്ടരുടെയും വക്കീലന്മാര്‍ വര്‍ഷങ്ങളോളം കേസ് വാദിച്ചു. ഒടുവില്‍ കേസ് നന്നായി പഠിച്ചു കോടതി വിധി പ്രസ്താവിച്ചു:  

ഒരു വീട്ടില്‍ ഒരു ഭരണം മതി; രണ്ട് ഭരണം വേണ്ട. അക്കരെവീട്ടുകാര്‍ മലയില്‍വീടിന്‍റെ  നടത്തിപ്പില്‍ കൈകടത്തേണ്ട യാതൊരു ആവശ്യവുമില്ല. അക്കരെവീട്ടുകാര്‍ക്ക് അതിഥികളുടെ സ്ഥാനമല്ലാതെ അധികാരികളുടെ സ്ഥാനം മലയില്‍വീട്ടില്‍ പാടില്ല.

മലയില്‍കക്ഷിയുടെ സാമാന്യബുദ്ധിയുടെ നിലപാട്  കോടതി ശരി വയ്ക്കുകയായിരുന്നു.

Comments

Baboi George said…
\\o// PEACE was NOT their aim - So acquiring property rights will carry on as both households assume power since the house was built by their parents. The younger generation can either build their own house and have mutual respect for each other to share their parents memory until a generation passes...
Reji Kuruvilla said…
" രണ്ടാമൂഴം"
പ്രജാ തല്പരനും ഉന്നത കുലജാതനുമായ ഒരു കാരണവർ തന്റെ നാട്ടു രാജ്യത്തിലൂടെ സഹായിക്കൊപ്പം പ്രജകളുടെ ക്ഷേമകാര്യങ്ങൾ തിരക്കിക്കൊണ്ടു നടക്കുകയായിരുന്നു ,നടന്നു നടന്നു ഒരു പാവം മനുഷ്യൻ താമസിക്കുന്ന കുടിലിന്റെ മുറ്റത്തെത്തിയപ്പോൾ ഒരുപത്തോ പത്രണ്ടോ വയസുള്ള ഒരു കുട്ടി ,വാടി തളർന്ന മുഖവുമായി നിൽക്കുന്നത് കണ്ടു ....അത് ആരാണ് എന്ന് ചോദിച്ച കരണവരോട് അത് നമ്മുടെ പണിക്കരുടെ മോനാണ് ..നന്നയി പടിക്കും എന്നാൽ അവരുടെ സാമ്പത്തികം അതിനു തടസം ആണ് അവന്റെ പേര് മാകുട്ടി എന്നാണ് എന്ന് പറഞ്ഞു ,അതിനു അവനെ നമ്മുടെ ഇല്ലത്തേക്ക് കൂട്ടി കൊള്ളൂ അവനു വേണ്ട വിദ്യഭ്യാസവും വേണ്ടുന്നകാര്യങ്ങളും നാം നൽകി നോക്കിക്കൊള്ളാം എന്ന് തിരുമേനി മറുപടിനല്കി.
തുടർന്ന് തിരുമേനി പറഞ്ഞപോലെ കാര്യങ്ങൾ എല്ലാം നടന്നു ..കുട്ടി നന്നായി പടിച്ചു മിടുക്കനായ വളർന്നു ഇപ്പോൾ അവരുടെ കുട്ടത്തിൽ എം എ വരെ പഠിച്ച ആദ്യ ആളും ആയി അപ്പോൾ തിരുമേനി പറഞ്ഞു ഇത്രയും ഒക്കെ ആയ സ്ഥിതിക്ക് നിനക്ക് ഞാൻ ഒരു പദവി തരുക അത് അച്ചൻ എന്ന പദവിയാണ് ഇനി മുതൽ നീ മാച്ചൻ(M A അച്ചൻ ) അല്ല എങ്കിൽ തന്റെ വീട്ടുപേര് ചേർത്ത് പണിക്കരച്ചൻ എന്ന് അറിയപ്പെടും കൂടാതെ ഈ ഇല്ലത്തിന്റെ കുറച്ചു ഭാഗം കൂടി നോക്കി നടത്തികൊൾക എന്നും ഉത്തരവുട്ടു.
പെട്ടന്ന് കിട്ടിയ പദവിയും സമ്പത്തും മാച്ഛന്റെ കണ്ണ് തള്ളിച്ചു കൂടുതൽ കൂടുതൽ പദവികളും സമ്പത്തും തന്റെ സ്വന്തം പേരിൽ വേണം എന്ന അത്യാഗ്രഹം ഉള്ളില്കയറിയ മാ ച്ചൻ തിരുമേനിയോട് തിരുമേനി അങ്ങയുടെ ഇല്ലത്തിന്റെ ഒരുഭാഗം ഞാൻ നോക്കിനടത്തുന്നു ഒരു കാര്യം ചെയ്യൂ കുറച്ചു ഭാഗം കൂടി എനിക്ക് തരുകയും ഒരു ചെറിയ തിരുമേനി എന്ന പദവി കൂടി നൽകിയാൽ ഞാൻ എന്റെ മിടുക്കും അറിവും വച്ച് ഞാൻ നമ്മുടെ ഇല്ലത്തിന്റെ സമ്പത്തും പേരും വ്യാപ്തിയും വർധിപ്പിച്ചു മറ്റു നാട്ടു രാജ്യങ്ങൾക്കൊപ്പം നമ്മുടെ ഇല്ലത്തിന്റെ പേരും പ്രശസ്തിയും വർധിപ്പിക്കുകയും ആകാം എന്നുപറഞ്ഞു പുറകെ കൂടി ,നല്ലവനായ തിരുമേനി തന്റെ വാത്സല്യ ശിഷ്യന്റെ കപടമുഖം തിരിച്ചറിയാതെ പറഞ്ഞപോലെ ഒരു ഭാഗം വീതിച്ചു നൽകി അതിന്റെ കൊച്ചു കാരണവരും ആക്കി എന്നാൽ ദീർഗ്ഗ വീക്ഷണമുള്ള തിരുമേനി ഒന്നും പേരിൽ നൽകി ഇല്ല താനും
ഇതിൽ മനസ് കൊണ്ട് അനിഷ്ടം ഉണ്ടായിരുന്ന കൊച്ചു തംബ്രാൻ വീണ്ടും വീണ്ടും ഓരോരോ കാര്യങ്ങൾ പറഞ്ഞു തിരുമേനിയെ ശല്യം ച്യ്തുകൊണ്ടിരുന്നു
ആ യിടക്കാന് തിരുമേനിക്ക് കുടുംബ ക്കാരുമായുണ്ടായിരുന്ന ഒരു കേസ് കോടതിയിൽ വരുന്നത് അത് തൊറ്റാൽ നമ്മുടെ ഇല്ലംവും സ്വത്തുക്കളും മുഴുവൻ തിരുമേനിയുടെ ബന്ധുക്കൾക്ക് പോകും അതിനാൽ നമുക്ക് നമ്മുടെ സ്വത്തുക്കൾ എല്ലാം അടുത്തുള്ള മാടമ്പി തറവാട്ടിനു എഴുതി നൽകാം ,ശിഷ്ട കാലം നമുക്ക് അവരുടെ സാമന്ത രാജാവായ വാഴാം എന്നൊരു കുരുട്ടു ബുദ്ധി മുന്നോട്ടുവച്ചു, ഇങ്ങനെ വന്നാൽ യുവാവായ തനിക്കുണ്ടാകുന്ന പ്രയോജനകളെ കുറിച്ച് മാത്രമായിരുന്നു കൊച്ചുതംബ്രാന്റെ മനം മുഴുവൻ എന്നാൽ തിരുമേനി ഇതിനെ ശക്തി യായ് എതിർക്കുകയും തന്നിഷ്ടക്കാരായ മാടമ്പി തറവാടുമായ് ഒരു തരത്തിലുള്ള നീക്കുപോക്കിനും "ഇനി ഞാൻ ഒരു സാധാ പൗരനായ് ഇതിലെ നടന്നാലും" ഇല്ല എന്ന് പറയുകയും ചയ്തു കാരണം എന്റെ പിതാമഹന്മാർ അവരുടെ ചദി നിമിത്തം ഇവരുടെ കൂടെ കുറച്ചുകാലം കൂടുകയും അവരിൽ നിന്ന് പിരിയുന്നതിനു ഒരു മഹാ സത്യം ച്യ്ത കാര്യവും പറഞ്ഞു .
തന്റെ നീക്കം നടക്കില്ല എന്ന് കണ്ട കൊച്ചു തംബ്രാൻ തന്റെ കൈയിലുള്ളത് എങ്കിലും, മാടമ്പിത്തറവാട്ടിൽ കൊടുത്തു സാമന്ത രാജാവാകാനുള്ള എല്ലാ നീക്കങ്ങളും രഹസ്യമായി നടത്തി തന്റെ ഗുരുവും മാർഗദർശിയുമായ ആളെ ചദിച്ചു ,തന്റെ പേരിൽ അല്ലാത്തതും തറവാടിന്റെ സ്വത്തുക്കളും തന്റെ സ്വത്താണ് എന്ന് പറഞ്ഞു മാടമ്പി തറവാട്ടിൽ നിന്ന് സാമന്ത രാജാവിന്റെ " പോലുള്ള" കിരീടവും കുറച്ചു റേഷന് വേണ്ട അരി യും ഗോദ മ്പും പാൽപൊടിയും വാങ്ങി അതിനു ശേഷം തൻ എന്താണോ അതാക്കിയ ഗുരുവിനെതിരെ കുടിയിടപ്പവകാശത്തിനു കേസും കൊടുത്തു
കേസുകൾ പലതു നടന്നു അവസാനം കോടതിക്ക് തറവാട് കരണവർക്കുണ്ടയ ചദി മനസിലാക്കിയ കോടതി തറവാടിനനുകൂലമായ വിധിക്കുകയും ചയ്തു
ഇന്നും ആ ചദിയും കോടതി വിധിയും അനാട്ടിൽ വലിയ ചർച്ചവിഷയം ആണ്
N B ഇതിലെ കഥയും കഥാപത്രങ്ങളും തികച്ചും സാങ്കല്പികം ആണ് ജീവിച്ചിരുന്നവരോ കാലം ച്യ്തവരോ ആയ സാമ്യം ഉണ്ടായാൽ അത് തികച്ചും യാത്രിചികം മാത്രം

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം