സ്വര്‍ഗരാജ്യത്തിലെ ആശയവിനിമയം
ഒരാളിന്‍റെ മനസ്സിലുള്ള ഒരാശയത്തെ മറ്റൊരാളിന്‍റെ മനസ്സില്‍ എത്തിക്കുന്നതാണ് ആശയവിനിമയം . ശരീരഭാഷ , telepathic ആശയവിനിമയം എന്നിവ ബോധപൂര്‍വമല്ലാതെ നടക്കുന്ന ആശയവിനിമയമാണ് . ബോധപൂര്‍വം നടക്കുന്ന ആശയവിനിമയം ഭാഷ ഉപയോഗിച്ചുള്ളതാണ് . ഭാഷ പഞ്ചേന്ദ്രിയങ്ങള്‍ക്ക് പ്രത്യക്ഷമായ ഒരു പ്രതീകസമുച്ചയത്തെയാണ് ഭാഷ എന്നു വിളിക്കുന്നത് . ഉദാഹരണത്തിന് തന്‍റെ മനസ്സിനുള്ളിലുള്ള ആശയങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒരാള്‍ വായ് കൊണ്ട് ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു . ഏതേതു ശബ്ദങ്ങള്‍ ഏതേതു ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ആശയം സ്വീകരിക്കുന്ന ആളും അറിയണം . അങ്ങനെ ശബ്ദങ്ങള്‍ മാധ്യമമായി ഉപയോഗിച്ചുകൊണ്ട് ആശയവിനിമയം നടക്കുന്നത് സംസാരഭാഷ . ശബ്ദങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് ദൃശ്യമായ ചില വരകള്‍ പേപ്പറില്‍ ഇടുമ്പോള്‍ അത് എഴുത്തുഭാഷ . വരകളെ സ്പര്‍ശിച്ചറിയാവുന്ന തരത്തില്‍ മാറ്റുമ്പോള്‍ അത് ബ്രെയില്‍ . മനുഷ്യന്‍ ആശയവിനിമയത്തിന് ഉപയോഗിയ്ക്കുന്ന ഭാഷ എന്ന പ്രതീകസമുച്ചയം ദൈവത്തിന്‍റെ സൃഷ്ടിയല്ല , മനുഷ്യന്‍റെ സൃഷ്ടി തന്നെ . ഏദന്‍തോട്ടത്തില്‍ എല്ലാ ജീവജാലങ്ങള്‍ക്കും പേരിടുന്നത് മനുഷ്യനാണെന്നോര...