ആരാണ് ക്രിസ്ത്യാനി?
എത്യോപ്യയിലായിരുന്നപ്പോള്‍ , എന്നോടു "നിങ്ങള്‍ ക്രിസ്ത്യാനിയാണോ" എന്നു ഒരാള്‍ ചോദിച്ചതു ഓര്‍ക്കുന്നു . അതേ എന്നു ഞാന്‍ മറുപടി പറഞ്ഞെങ്കിലും , പിന്നീട് എനിക്കു മനസിലായി അയാള്‍ ആ വാക്കുപയോഗിച്ചത് വളരെ പരിമിതമായ ഒരര്‍ത്ഥത്തിലാണെന്ന് . വേദപുസ്തകം അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന് വിശ്വസിക്കുന്നവരും പുതുതായി ജനിച്ചവര്‍ എന്നു സ്വയം വിളിക്കുന്നവരുമായ ക്രിസ്ത്യാനികളെയാണ് ആ പദം കൊണ്ട് അയാള്‍ അര്‍ഥമാക്കിയത് . കത്തോലിക്കര്‍ , ഓര്‍ത്തോഡോക്സുകാര്‍ , മറ്റ് പ്രൊട്ടസ്റ്റന്‍റ് വിഭാഗക്കാര്‍ ഇവരൊന്നും ക്രിസ്ത്യാനികളല്ലെന്നായിരുന്നു അയാള്‍ ധരിച്ചിരുന്നത് . പിന്നീട് അമേരിക്കയിലും അങ്ങനെയുള്ളവരെ കാണാനിടയായിട്ടുണ്ട് . അന്ത്യോക്യയില്‍ വച്ചാണ് ആദ്യമായി ക്രിസ്തുശിഷ്യര്‍ക്ക് ക്രിസ്ത്യാനികള്‍ എന്ന് പേരുണ്ടായത് . ( അപ്പോ . 11: 26). കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളായി ആ പദം ലോകമെങ്ങും ഉപയോഗിക്കപ്പെട്ടെങ്കിലും എല്ലാവരും ഒരേ അര്‍ഥമല്ല ആ പദത്തിന് നല്‍കിയത് . ക്രിസ്ത്യാനിയെന്ന് ഒരാള്‍ സ്വയം വിശേഷിപ്പിക്കുമ്പോള്‍ സാധാരണ ഗതിയില്‍ അയാള്‍ സ്വയം ഒരു വിഭാഗത്തില്‍ പെടുത്തുകയാണ് ചെയ്യുന്നത് . ആ വിഭാഗത്തില്‍ പെടാ...