കര്‍ത്താവേ, ഈ ആഹാരത്തിന് നന്ദി!

ആഹാരം കഴിക്കുന്നതിന് മുമ്പ് നാം പ്രാര്‍ഥിക്കാറുണ്ട്. എന്നാല്‍ ഈ പ്രാര്‍ഥന നമ്മുടെ ഹൃദയത്തില്‍ നിന്നുയരുന്നതിന് പകരം പലപ്പോഴും നമ്മുടെ ചുണ്ടുകളില്‍ നിന്നു മാത്രം ഉയരുകയല്ലേ എന്നു നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.

ഒരാള്‍ എന്തെങ്കിലും തരുന്നത് കൈ നീട്ടി വാങ്ങുമ്പോള്‍ നന്ദി (thanks) എന്നു പറയുന്നതു സാമാന്യ മര്യാദയാണ്. ദൈവം തരുന്ന ആഹാരം കൈനീട്ടി വാങ്ങിയിട്ടു നന്ദി പറയാതിരിക്കുന്നത് എത്ര മര്യാദകേടാണ്!

യേശു തമ്പുരാനാണ് ഇക്കാര്യത്തില്‍ നമ്മുടെ മാതൃക. അവിടുന്നു ആഹാരത്തിന് മുമ്പ് സ്വര്‍ഗത്തേക്ക്  നോക്കി സ്തോത്രം ചൊല്ലിയ ശേഷം അപ്പം നുറുക്കിയതായി നമ്മള്‍ വായിക്കുന്നുണ്ട്. Mark 6:41, Luke 22:19, John 6:11.

നമ്മള്‍ ഒറ്റയ്ക്കാണെങ്കിലും സമൂഹമായാണെങ്കിലും ആഹാരം കഴിക്കുന്നതിന് മുന്‍പു കര്‍ത്താവിന് നന്ദി പറയുന്നതു ഒരു ശീലമാക്കുന്നത് നന്നായിരിക്കും. ഹൃദയത്തില്‍ നിന്നു വേണം നന്ദി ഉയരാന്‍; ചുണ്ടില്‍ നിന്നു മാത്രം വരുന്ന നന്ദി കര്‍ത്താവിന്റെ ചെവിയിലെത്തുകയില്ല. ഒരു പൊതുസ്ഥലത്ത് വച്ചാണ് ആഹാരം കഴിക്കുന്നതെങ്കില്‍ നന്ദി ഹൃദയത്തില്‍ നിന്നു മാത്രം ഉയര്‍ന്നാല്‍ മതി; ചുണ്ടില്‍ നിന്നു ഉയരണമെന്നില്ല.

സമയത്തിന്റെ ലഭ്യതയനുസരിച്ച് നന്ദി ചുരുക്കുകയോ നീട്ടുകയോ ചെയ്യാം.

സമയം വളരെ കുറവാണെങ്കില്‍:
കര്‍ത്താവേ, ഈ ആഹാരത്തിന് നന്ദി!
Thank you, Lord, for this food!


സമയം അല്പം കൂടി എടുക്കാമെങ്കില്‍:
കര്‍ത്താവേ, അവിടുന്നു തന്നിരിക്കുന്ന ഈ ആഹാരത്തിന് ഞങ്ങള്‍ നന്ദി പറയുന്നു!
Lord, we thank you for this food that you have given us!


സമയത്തിന് പരിധി ഇല്ലെങ്കില്‍:
ഞങ്ങളുടെ കര്‍ത്താവേ, അവിടുന്നു കാരുണ്യപൂര്‍വം ഞങ്ങള്‍ക്കു നല്കിയിരിക്കുന്ന ഈ ആഹാരത്തിനായി ഞങ്ങള്‍ സര്‍വാത്മനാ നന്ദി അര്‍പ്പിക്കുന്നു!
Our Lord, we sincerely thank you for this food you have graciously given us!

ഒരു ചെറിയ ഗാനം ചൊല്ലാന്‍ സമയമുണ്ടെങ്കില്‍ ഇതുപോലെ ഒന്നു ചൊല്ലാം:
(കര്‍ത്താവേ കൃപ ചെയ്യണമേ .. എന്ന രീതിയില്‍)

കര്‍ത്താവേ കരുണാപൂര്‍വം
നല്‍കിയതാമീയാഹാര-
ത്തിന്നായ് ഹൃദയത്തില്‍ നിന്നും
നന്ദി കരേറ്റീടുന്നടിയാര്‍


ഒരു പ്രാര്‍ഥനയുടെ ഗുണം അതിന്റെ നീളത്തിലല്ല. അതുകൊണ്ടു നീണ്ട പ്രാര്‍ഥനയ്ക്ക് ചുരുങ്ങിയ പ്രാര്‍ഥനയെക്കാള്‍ ഗുണമോ മേന്‍മയോ ഇല്ല. പ്രാര്‍ഥനയുടെ പിന്നിലുള്ള ആത്മാര്‍ഥതയാണ് പ്രാര്‍ഥനയുടെ ഗുണവും മേന്മയും നിര്‍ണയിക്കുന്നത്.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും