ആരോഗ്യപരിപാലക സൌഹൃദം

ആരോഗ്യപരിപാലക സൌഹൃദം എന്ന പേരില്‍ ഒരു support group മുഖത്തല സെന്‍റ് ജോര്‍ജ് പള്ളിയില്‍ ആരംഭിച്ചു. പ്രമേഹം, അമിതരക്തസമ്മര്‍ദം, അമിത കോളസ്റ്റെറോള്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ ഉള്ളവരാണ് പ്രധാനമായും ഇതില്‍ പങ്കെടുക്കുന്നത്. ജീവിതശൈലിയില്‍ മാറ്റം വരുത്തികൊണ്ട് മാത്രമേ ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാനാവൂ എന്നു മനസിലാക്കിക്കൊണ്ടു അതിനുള്ള കൂട്ടായ ഒരു പരിശ്രമമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

മെയ് 3-നു വൈകിട്ട് 4 മണിക്ക് ദേവാലയത്തില്‍ കൂടിയ പ്രഥമ യോഗത്തില്‍ ബഹുമാനപ്പെട്ട ഇടവക വികാരി ഫാദർ ജിബു സോളമന്‍ ഈ സംരംഭം ഉദ്ഘാടനം ചെയ്തു. ശരീരം ദൈവത്തിന്റെ ദാനമാണെന്നും അതിനെ വേണ്ടവണം പരിപാലിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശരീരത്തിന്‍റെ രോഗങ്ങള്‍ പലപ്പോഴും ആത്മരോഗങ്ങളുടെയും മനോരോഗങ്ങളുടെയും പ്രകടനമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

എല്ലാ മാസവും രണ്ടാം ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ദേവാലയത്തില്‍ സമ്മേളിക്കാന്‍ തീരുമാനിച്ചു. വ്യായാമം, ആഹാര നിയന്ത്രണം, മരുന്നുകളുടെ ഉപയോഗം തുടങ്ങി പ്രയോജനകരമായ വിവരങ്ങള്‍ പരസ്പരം പങ്ക് വയ്ക്കുകയാണ് ഒരുമിച്ച് കൂടുമ്പോള്‍ പ്രധാനമായും ചെയ്യാനുദ്ദേശിക്കുന്നത്. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തരാന്‍ കഴിവുള്ള guest speakers -നെ ക്ഷണിക്കാനും ഉദ്ദേശിക്കുന്നുണ്ട്. 

ഏതാണ്ട് ഇരുപതു പേര്‍ സമ്മേളിച്ച പ്രഥമയോഗം അവസാനിപ്പിച്ചത് അര മണിക്കൂര്‍ നേരം ദേവാലയത്തിനു ചുറ്റും നടന്നു കൊണ്ടാണ്. ഇത്തരം വ്യായാമ പരിപാടികളും പതിവായി നടത്തണമെന്ന് തീരുമാനിച്ചു. ജോണ്‍ കുന്നത്ത്, അന്നമ്മ വര്‍ഗീസ് എന്നിവരെ ചുമതലക്കാരായി തെരെഞ്ഞെടുത്തു.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും