കൌമാ ഗാനരൂപത്തില്‍
താതസുതപരിശുദ്ധാത്മാവാകും സര്‍- വേശനെ വാഴ്ത്തിപ്പാടാം നമുക്ക് ആദിമുതലെന്നുമെന്നേയ്ക്കുമീശന്‍റെ നാമം സ്തുതികള്‍ക്ക് യോഗ്യമത്രേ ശുദ്ധന്‍ പരിശുദ്ധന്‍ ശുദ്ധന്‍ പരിശുദ്ധന്‍ സര്‍വ്വശക്തനാകും സര്‍വേശ്വരന്‍ വാനവും ഭൂമിയും തന്‍ പുകഴ്ചകളാ- ലേറ്റം മുഖരിതമായിരിപ്പൂ തമ്പുരനായിടുമീശന്റെ നാമത്തില്‍ നമ്മെയെല്ലാം തേടി വന്നവനും വീണ്ടും വരുവാനിരിപ്പവനുമായ ക്രിസ്തുവെ വാഴ്ത്തിടാം മോദമോടെ തെറ്റുകളേതും വരുത്താതിരിക്കും പ- രിശുദ്ധനീശ്വരാ അങ്ങ് മാത്രം എല്ലാ കഴിവുകളും തികഞ്ഞുള്ളൊരു സര്‍വ്വശക്തന്‍ നാഥാ അങ്ങ് മാത്രം ജീവന്നുറവിടമായ സര്‍വേശ്വരാ മൃത്യുവില്ലാത്തതങ്ങേയ്ക്ക് മാത്രം ക്രൂശാര്‍ക്കുമേകാതത് സ്വയമേറ്റിടും സ്നേഹസ്വരൂപനുമങ്ങ് മാത്രം തെറ്റുകുറ്റങ്ങള്‍ വരുത്തുന്നവര്‍ ഞങ്ങള്‍ എന്ന് തുറന്നിതാ സമ്മതിപ്പൂ ഈ കുറ്റസമ്മതം കാരുണ്യപൂര്‍വ്വം കൈ- ക്കൊണ്ട് നാഥാ ക്ഷമയേകിടുക വാഴ്ത്തിപ്പുകഴ്ത്താം നമുക്ക് സര്‍വ്വേശനെ വാഴ്ത്താമി ലോകത്തിന്‍ സ്രഷ്ടാവിനെ വാഴ്ത്ത...