Monday, May 7, 2012

ലക്ഷണമൊത്തവരില്ലേയില്ല

May 5 നു  ഹ്യൂസ്ടനിലുള്ള  ഞങ്ങളുടെ വസതിയില്‍  കൂടിയ  പ്രാര്‍ഥനാ  യോഗത്തില്‍  ഞാന്‍  ചെയ്ത പ്രഭാഷണം   കേള്‍ക്കുക 

ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍  ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ എന്നാണു നമ്മുടെ
കുഞ്ചന്‍  ‍ നമ്പ്യാര്‍  പറഞ്ഞത്. സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും ലക്ഷണമൊത്തവരാണ് എന്ന ധാരണയെ തിരുത്താനാവണം അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അംഗവൈകല്യങ്ങളും രോഗങ്ങളും സാമ്പത്തിക പരാധീനതയുമൊക്കെ ശാപഗ്രസ്തരായ കുറച്ചു പേര്‍ക്ക് മാത്രമുള്ളതാണ് എന്ന ധാരണ യേശുവിന്റെ കാലത്തെന്ന പോലെ ഇന്നും സര്‍വ സാധാരണയാണ്. അതുകൊണ്ടാണ് അങ്ങനെയുള്ളവരെ സമൂഹം അവജ്ഞയോടെ  നോക്കിക്കാണുന്നത്‌

കുഞ്ചന്‍ ‍ നമ്പ്യാരുടെതില്‍ ‍  നിന്നും കുറേക്കൂടി കടന്ന വീക്ഷണമായിരുന്നു യേശു തമ്പുരാന്റെത്. ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍   ലക്ഷണമൊത്തവരില്ലേയില്ല  എന്നായിരുന്നു യേശു തമ്പുരാന്റെ വീക്ഷണം. ലക്ഷണമൊത്തതായി  ദൈവം തമ്പുരാനേ ഉള്ളു. സല്‍ഗുണ സംപൂര്‍ണനായി ദൈവം മാത്രം. അങ്ങനെയെങ്കില്‍ എല്ലാ മനുഷ്യരും എന്തെങ്കിലും ഒക്കെ കഴിവ് കേടുകളും വൈകല്യങ്ങളും ഉള്ളവരാണ്. ഇക്കാര്യം എല്ലാവരും മനസിലാക്കികഴിഞ്ഞാല്‍ ആര്‍ക്കും അവരുടെ കഴിവുകേടുകള്‍ മറച്ചു വയ്കേണ്ട കാര്യമില്ല. ആരും മറ്റുള്ളവരുടെ കഴിവുകേടുകളെ അവജ്ഞയോടെ നോക്കി കാണുകയുമില്ല.

ഒരു കുരുടന്‍ മുടന്തനെ തോളിലേറ്റി നടന്ന കഥയുണ്ട്. ഇത് സമൂഹജീവിതത്തിനു മാതൃകയാവണം. ഒരു കുടുംബത്തെ പോലെ പരസ്പരം സഹായിച്ചു ജീവിക്കാന്‍ മനുഷ്യര്‍ക്ക്‌ കഴിയണം. ഒരു ശരീരത്തിലെ അവയവങ്ങളെപ്പോലെ ഒറ്റക്കെട്ടായി നമ്മള്‍ ജീവിക്കണമെന്നാണ് പൌലോസ് അപ്പോസ്തോലന്‍ നമ്മെ പ്രബോധിപ്പിക്കുന്നത്. ഒറ്റയ്ക്കൊറ്റയ്ക് ജീവിച്ചാല്‍ എല്ലാവരും കഴിവ് കെട്ടവരാണ്. ഒന്നിച്ചു ജീവിക്കുമ്പോഴാണ് വിജയകരമായ ജീവിതം സാധ്യമാകുന്നത്.

Read a summary of my talk in English here

1 comment:

Philip VT said...

Dear Achayan,

It was a thought provoking speech. Last year one of my close friend was sharing about his son's LEARNING DISABILITY. I told him to give his son training in some musical instrument along with his studies. Last week I got a mail from him saying that his son got prize in Violin and improved a lot in studies. His son is now in Church Choir and motivates other SUNDAY SCHOOL KIDS also to study MUSIC. I am very happy to share this to you and please do share this experience to parents whose kids have LEARNING DISABILITY.

Regards

VT Philip, Qatar