ദൈവത്തെ സ്നേഹിപ്പോര്‍ ഭാഗ്യവാന്‍മാര്‍

( മാര്‍ അപ്രേമിന്‍റെ ഒരു സങ്കീര്‍ത്തനം)

ക്ലേശസമ്പൂര്‍ണമീ ജീവിതയാത്രയില്‍
ദൈവത്തെ സ്നേഹിപ്പോര്‍ ഭാഗ്യവാന്‍മാര്‍
ജീവഫലങ്ങള്‍ സമൃദ്ധിയായ് കായ്ചിടും
നല്‍വയല്‍ പോലവര്‍ നന്മ ചെയ്‌വു

സ്വര്‍ഗീയദൂതരെപ്പോല്‍ സദാ പാവന
ചിന്തയില്‍ വ്യാപരിപ്പോര്‍ക്ക് ഭാഗ്യം
ഒന്നിനും ദാസ്യപ്പെടാതെയാത്മാവിനെ
നിത്യവും കാത്തിടും ശുദ്ധരവര്‍

ദൈവസ്മരണ മറഞ്ഞുപോകാതെ മ-
നസ്സില്‍ സൂക്ഷിക്കുവോര്‍ ഭാഗ്യവാന്മാര്‍
സ്വര്‍ഗീയ ദൂതരെപ്പോലവര്‍ സസ്നേഹം
നാഥനെ വാഴ്ത്തിപ്പുകഴ്ത്തും സദാ

ഏവരേയും ദൈവസന്നിധെ എത്തിക്കും
പശ്ചാത്താപത്തെ സ്നേഹിച്ചിടുവോര്‍
കണ്ടെത്തില്ലാനന്ദം പാപകര്‍മ്മങ്ങളില്‍
ആഹ്ലാദിക്കും സല്‍പ്രവര്‍ത്തികളില്‍

താലന്തുകള്‍ നന്നായ്‌ വ്യാപാരം ചെയ്തിടും
ഉത്തമ കാര്യവിചാരകന്‍ പോല്‍
ആത്മാവിനെയും ശരീരത്തെയും പരി-
പാലിച്ചിടുന്നവര്‍ ഭാഗ്യവാന്മാര്‍

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം