ആദം ദൈവത്തിന്റെ മകന്‍

 2011 ഡിസംബര്‍ 18 -നു ഹ്യൂസ്ടനിലെ സെന്റ്‌ മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ ചെയ്ത പ്രഭാഷണം

ലൂക്കോസിന്റെ സുവിശേഷത്തില്‍   യേശുവിന്റെ വംശാവലി അവസാനിക്കുന്നത് ഇങ്ങനെയാണ്: ആദം ദൈവത്തിന്റെ മകന്‍. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണെന്ന്  ഉല്പത്തി പുസ്തകം പറയുന്നതിന്റെ അര്‍ഥം ലൂക്കോസ് ഇങ്ങനെയാണ് വ്യക്തമാകുന്നത്.

ആദം ദൈവത്തിന്റെ മകനാണെങ്കില്‍ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്നു വരും. ലൂക്കോസിന്റെ ഈ ബോധ്യം യേശുവിന്റെതായിരുന്നു. അതുകൊണ്ടാണല്ലോ ദൈവത്തെ ഞങ്ങളുടെ പിതാവേ എന്ന് വിളിക്കുവാന്‍ യേശു പഠിപ്പിച്ചത്.

എല്ലാവര്ക്കും ഈ ബോധ്യം ഉണ്ടായാല്‍ ലോകം ഒരു കുടുംബമാകും. നിര്‍ഭാഗ്യവശാല്‍ എല്ലാവരും   അങ്ങനെ ചിന്ത്ക്കുന്നില്ല. തങ്ങള്‍ മാത്രമാണ് ദൈവത്തിന്റെ മക്കള്‍ എന്ന് കരുതുനവര്‍ ഓരോ മതത്തിലുമുണ്ട്.

അനുസരണക്കേട്‌   കാട്ടിയപ്പോള്‍ മനുഷ്യന്റെ പുത്രസ്ഥാനം നഷ്ടപ്പെട്ടു എന്നാണു പടിഞ്ഞാറന്‍ ക്രൈസ്തവ പാരമ്പര്യത്തില്‍ നിലവിലുള്ള വിശ്വാസം. നഷ്ടപ്പെട്ടു എന്ന് തോന്നുന്നത് മനുഷ്യര്‍ക്ക്‌ മാത്രമാണ് എന്നും, ദൈവത്തിന്റെ കണ്ണില്‍ മനുഷ്യന്റെ സ്ഥാനത്തിനു മാറ്റം ഭവിക്കുന്നില്ല എന്നും കിഴക്കന്‍ പാരമ്പര്യം വിശ്വസിക്കുന്നു.


Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം