മൃത്യുവിന്‍ മൃതി



അഗ്നിസിംഹാസനമതിലാരൂഢനായ്‌ വാഴും
ഭൂസ്വര്ഗങ്ങള്‍ക്കധിപതിയാകും രാജരാജന്‍

ഇരുലോകങ്ങളുമതി ഭംഗ്യാ പരിപാലിക്കവേ
ഉണ്ടായി ഗുരുതരമൊരു പ്രശ്നം പാരിടത്തില്‍

ഭൂഗര്‍ഭേയുള്ളൊരു വന്‍ഗുഹയില്‍ നിന്നും വന്ന
മൃത്യുവെന്നറിയപ്പെട്ടിടുമൊരു ഭീകരരൂപി

നിര്‍ഭയരായ് ഭൂവില്‍ മേവീടും മാനവരെ
ബന്ധിതരാക്കി തന്‍  ഗുഹയതിലടിമകളായ് മാറ്റി

അന്ധകാരത്തിലാണ്ടോരാ ഗുഹയില്‍ നിന്നും
ബന്ധിതരുടെ നിലവിളിശബ്ദം സ്വര്‍ഗേയെത്തി

മൃത്യുവില്‍ നിന്നും മാനവരെ രക്ഷിച്ചീടാന്‍
വന്നു ഭൂവില്‍  സ്വര്‍ഗോന്നതിയില്‍ നിന്നും രാജന്‍

വേഷപ്രച്ഛന്നനായ്‌ രാജന്‍ ഭയമില്ലാതെ
ചെന്നു ഭീകരരൂപിതന്‍ സവിധത്തില്‍ മെല്ലെ

ആരിതെന്നറിയാതാ രാജനെ ഭീകരരൂപി
ബന്ധിച്ചു വേഗം തന്നുടെ ഗുഹയതിലാക്കീനാന്‍

ബന്ധിതനായ് ഗുഹയിലകപ്പെട്ടൊരു രാജരാജന്‍
ചങ്ങല പൊട്ടിച്ചതിവേഗം സ്വരൂപം പൂണ്ടു

ഭൂസ്വര്ഗങ്ങള്‍ക്കധിപധിയെത്തന്‍ ഗുഹതന്നുള്ളില്‍
ദര്ശിച്ചാ ഭീകരരൂപി അതിഭീതനായി

ശക്തരാമെതിരാളികളുടെ പോരാട്ടത്തിങ്കല്‍
ഭൂമി ഞെട്ടി വിറച്ചു സ്വര്‍ഗം കിടിലം കൊണ്ടു

പോരാട്ടത്തിന്നൊടുവില്‍ മൃത്യു മൃതനായ്‌ വീണു
ഭൂസ്വര്‍ഗങ്ങളിലെങ്ങും വിജയഭേരി മുഴങ്ങി

മൃത്യുവിന്‍ ഗുഹയിലടിമകളായ് പാര്‍ത്തുപോന്ന
മാനുഷരെ രാജന്‍ ബന്ധനവിമുക്തരാക്കി

മൃത്യുവിന്‍ മൃതിയില്‍ ഭൂവാസികളാമോദിച്ചു
ഭൂസ്വര്‍ഗങ്ങളിലെങ്ങും വീണ്ടും ശാന്തി പരന്നു

Read this story in English. Read the meaning of this story here.  

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?