എന്‍റെ പുസ്തകങ്ങളും ജീവിതവീക്ഷണവും
ഞാന്‍ ഈയിടെ ചില പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കുകയുണ്ടായി. An Orientation to our Life , A God with a Wider Heart , An Adventure Trip with God എന്നിവയാണ് അവ. എന്തിന് വേണ്ടിയാണു ഞാന്‍ ഇവ എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ഇവിടെ ചുരുക്കി പറയാം. ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ഞാന്‍ ഇവ എഴുതിയിരിക്കുന്നത്. അവര്‍ നേരിടുന്ന അതിഗുരുതരമായ ചില അസ്തിത്വ പ്രശ്നങ്ങളെ അതിജീവിച്ചു ശക്തമായ ഒരു അടിത്തറയിന്മേല്‍ അര്‍ത്ഥവത്തായ ഒരു ജീവിതം കെട്ടിപ്പടുക്കുവാന്‍ അവരെ സഹായിക്കുകയാണ് ഈ പുസ്തകങ്ങളുടെ ഉദ്ദേശം. ഈ പ്രസ്താവന ഞാന്‍ കുറേക്കൂടി വിശദമാക്കാം. ഒരു ജീവിതവീക്ഷണത്തെ അസിസ്ഥാനമാക്കി അതിന്റെ പുറത്താണ് നമ്മള്‍ ജീവിതം കെട്ടിപ്പടുക്കുന്നത്. നമ്മുടെ ഭാഷ, സംസ്കാരം എന്നിവയെപ്പോലെ പരമ്പരാഗതമായി നമുക്ക് ലഭിക്കുന്നതാണ് നമ്മുടെ ജീവിതവീക്ഷണവും. ജീവിതത്തെ സംബന്ധിക്കുന്ന അടിസ്ഥാന ചോദ്യങ്ങള്‍ക്ക് നമ്മുടെ ജീവിതവീക്ഷണം ഉത്തരം നല്‍കുന്നു. നമ്മള്‍ ആരാണ്? നമ്മള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? ലോകത്തോട് നം എങ്ങനെ ബന്ധപ്പെട്ടിരിക്ക...