ക്രൈസ്തവസഭയ്ക്ക് വേണ്ടിയുള്ള ഒരു പ്രാര്‍ഥന
[രവീന്ദ്രനാഥ ടാഗോറി ന്‍റെ വിഖ്യാതമായ കവിതയുടെ മാതൃകയില്‍ രാജി ജോണ്‍സന്‍ രചിച്ച ഇംഗ്ലീഷ് കവിതയുടെ മലയാള ആവിഷ്കാരം]
ചൊല്ലുന്നത് കേള്‍ക്കൂ
എവിടെ മാനസം നിര്‍ഭയമായിടും,
ശീര്‍ഷം അഭിമാനപൂര്‍വമുയര്‍ന്നിടും
കണ്‍കളപരനില്‍ ദൈവത്തെ ദര്‍ശിക്കും,
നാവുകള്‍ സത്യം പ്രഘോഷിച്ചിടും.
ക്രിസ്തുവിന്‍ ഭാവമുള്ളോരാകും മാനുഷര്‍,
നല്ലിടയന്മാരായ് മാറിടും നേതാക്കള്‍,
മാനിതരായ് ഗണിക്കപ്പെടും നാരികള്‍,
നിന്‍ മഹത്വം ദര്‍ശിക്കും ശിശുക്കള്‍.
ക്രിസ്തുവിന്‍ പാവനമാം ഉപദേശമാം
ശുധജലനദി മാറിയൊഴുകി മൃ-
തമാം ആചാരങ്ങളാം മണല്‍ മൂടിയ
പാരമ്പര്യ മരുഭൂവില്‍ പതിക്കാ.
സിംഹാസനങ്ങള്‍ക്കായ് തല്ലുപിടിക്കാതെ
നിന്‍ ശിഷ്യര്‍ പാദം കഴുകും പരസ്പരം.
നിന്നുടെ നാമം അപഹാസ്യമാക്കാതെ
സ്നേഹച്ചരടൊന്നില്‍ യോജിച്ചു നിന്നിടും.
ഇവ്വിധം നിന്‍ സഭ നിന്‍ ഹിതം ചെയ്തിടും
ക്രിസ്തുശരീരമായ് മാറിടേണം.
എന്നു സ്വര്‍ഗസ്ഥ പിതാവേ നിന്‍ സന്നിധെ
യാചിച്ചിടുന്നു ഞാന്‍ കൈകള്‍ കൂപ്പി.
Comments