വിമോചിപ്പിക്ക ഭൂതലത്തെ

കര്തൃപ്രാര്‍ഥനയ്ക്ക് ഒരു പുനരാഖ്യാനം

ആലാപനം: ജസി സാബു, ജോണ് കുന്നത്ത്    ഇവിടെ കേള്‍ക്കുക 

 
സ്വര്‍ലോകത്തിന്‍ മഹാരാജാവായ് വാണിടും
ഞങ്ങള്‍ മാലോകര്‍ക്കെല്ലാം പിതാവേ
അങ്ങേ മഹനീയ നാമമീ ഭൂതലേ
പൂജിതമാകണം ഇന്നുമെന്നും

ഞങ്ങള്‍ പാര്‍ക്കുന്നോരീ ഭൂതലം നിന്‍ മഹാ-
രാജ്യത്തിന്‍ ഭാഗമായ് തീര്‍ന്നിടണം
സ്വര്‍ഗത്തിലെന്ന പോല്‍ ഭൂവിലും നിന്‍ ഹിതം
ഏവരും പാലിയ്ക്ക വേണം മോദാല്‍

ദുഷ്ടനാം സാത്താന്റെ ദുര്‍ഭരണത്തില്‍ നി-
ന്നും വിമോചിപ്പിക്ക ഭൂതലത്തെ
ദുഷ്ടര്‍ക്കായുള്ളതാം അന്ത്യവിധിയിങ്കല്‍
പെട്ടുപോകാതെ കാക്കെങ്ങളെയും

നിന്‍ വചസ്സുകളാം ദിവ്യമാമാഹാരം
നിത്യവും ഞങ്ങള്‍ക്ക് നല്‍കിടണെ
ശത്രുവിന്‍ തന്ത്രങ്ങളോടെതിര്‍ത്തീടുവാന്‍
നിത്യവും ഞങ്ങളെ ശക്തരാക്ക

ഞങ്ങള്‍ കടങ്ങള്‍ ക്ഷമിക്കുംപോല്‍ ഞങ്ങളോ-
ടും കടങ്ങള്‍ ക്ഷമിച്ചീടണമേ
തമ്മില്‍ കടങ്ങള്‍ ക്ഷമിക്കാഞ്ഞാല്‍ എവ്വിധം
നിന്‍ ക്ഷ്മയ്ക് കര്‍ഹരായീടും ഞങ്ങള്‍?

ഭൂസ്വര്ഗങ്ങള്‍ വാഴും രാജാധിരാജന്‍ നീ
സാത്താനെ നീക്കുവാന്‍ ശക്തനും നീ
നിത്യനായ് വാണിടും രാജാധിരാജനെ
അങ്ങേയ്ക്ക് മാത്രം മഹത്വമെന്നും.
                         -----------
Read an explanation of the Lord's prayer here.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും