ഒരു സഭാതീത വേദപഠന പരീക്ഷണം

വരൂ കീർത്തിക്കാം സർവേശനെ -- ഒരു സഭാതീത വേദപഠന പരീക്ഷണം പുതിയൊരു മരുന്ന് പൊതുജനങ്ങൾക്ക് നൽകുന്നതിന് മുമ്പ്, ആദ്യം കുറച്ചുപേരിൽ പരീക്ഷിക്കാറുണ്ട്. അതിന്റെ ഗുണഫലങ്ങളും പാർശ്വഫലങ്ങളും പരിശോധിച്ച ശേഷം മാത്രമേ പൊതുസമൂഹത്തിലേക്ക് എത്തിക്കുകയുള്ളു. ചെറിയൊരു കൂട്ടത്തിൽ പരീക്ഷിച്ച് ഫലപ്രദമാണെന്ന് തെളിഞ്ഞാൽ, പിന്നീട് അത് വിശാല സമൂഹത്തിനും ലഭ്യമാക്കും. വരൂ കീർത്തിക്കാം സർവേശനെ എന്ന ബൈബിൾ പഠനപരിപാടി ഇതുപോലെ ഒരു പരീക്ഷണമാണ്. കഴിഞ്ഞ അഞ്ചുവർഷമായി നാം ഈ പരീക്ഷണം നടത്തുന്നു. വിവിധ സഭകളിൽ നിന്നുള്ള ആളുകൾ ഒന്നിച്ച് ചേർന്ന്, വിശ്വാസ വൈവിധ്യങ്ങളുടെ മതിൽക്കെട്ടുകൾക്കപ്പുറം, ഒരുമിച്ച് ബൈബിൾ പഠിക്കുന്നു. സാധാരണയായി നടക്കുന്ന പഠനരീതികളിൽ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഇതിൽ പിന്തുടരുന്നത്. വേദഭാഗങ്ങളുടെ ഉള്ളടക്കവും അവ രചിക്കപ്പെട്ട സാഹചര്യവും മാത്രം പഠനവിഷയമാക്കുന്നു. ബൈബിളിനെ കുറിച്ചും ബൈബിളിൽ പറഞ്ഞിരിക്കുന്ന വിവിധ കാര്യങ്ങളെക്കുറിച്ചും ഉള്ള വിശ്വാസങ്ങൾ മനപ്പൂർവ്വം ഒഴിവാക്കുന്നു. വിവിധ സഭകളിൽ ജനിച്ചു വളർന്ന നമുക്ക് ബൈബിൾ അടിസ്ഥാന പ്രാമാണിക ഗ്രന്ഥമാണ്. എങ്കിലും അതിനെക്കുറിച്ചുള്ള വിശ്വാസങ്ങളു...