Posts

Showing posts from April, 2025

പാപത്തെക്കുറിച്ചുള്ള ക്രൈസ്തവസങ്കല്പം

ഉള്ളടക്കം     എന്താണ് പാപം?   എന്തുകൊണ്ട് നാം പാപം ചെയ്യുന്നു?   ആരാണ് പാപം ചെയ്യുന്നത്?   എന്താണ് പാപത്തിന്റെ ഫലം?   എങ്ങനെ പാപത്തെ നമുക്ക് ജയിക്കാം?   എങ്ങനെ പാപത്തെ കാണണം?   തിന്മ ഒരു ദൈനംദിന യാഥാർത്ഥ്യമാണ്. നമുക്ക് ചുറ്റും മാത്രമല്ല, നമ്മുടെ ഉള്ളിലും നാം അത് അനുഭവിക്കുന്നു. മനുഷ്യജാതി അതിന്റെ അസ്തിത്വത്തിന്റെ തുടക്കം മുതൽക്കേ തിന്മയുടെ പ്രശ്നം അറിഞ്ഞിരുന്നു, പരിഹരിക്കാനാവാത്ത ഒരു പ്രശനമായി അത് ഇന്നും തുടരുന്നു. വിവിധ കോണുകളിൽ നിന്ന് നോക്കി അതിനെക്കുറിച്ച് നമുക്ക് നിരവധി ചോദ്യങ്ങൾ ചോദിക്കാം — എന്ത്, എന്തുകൊണ്ട്, ആര്, എങ്ങനെ എന്നിവ. നമ്മുടെ അന്വേഷണം ക്രൈസ്തവ പാരമ്പര്യത്തിനുള്ളിൽ പരിമിതപ്പെടുത്തുന്നതിനാൽ, തിന്മയെക്കാൾ പാപത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.   എന്താണ് പാപം?   പാപത്തിന്റെ അർത്ഥം തേടുമ്പോൾ, മൂലഭാഷകളായ ഹീബ്രു, ഗ്രീക്ക് എന്നിവയില്‍ ലക്ഷ്യം മാറല്‍ എന്ന അർത്ഥം കണ്ടെത്തുന്നു, അതായത് ആദർശത്തിൽ നിന്ന് വ്യതിചലിക്കൽ. മനുഷ്യന്റെ അസ്തിത്വത്തിന്റെ ആദർശം സ്നേഹത്തിൽ ഐക്യപ്പെട്ട ഒരു അസ്തിത്വമ...