ക്രിസ്തുവിനെപ്പറ്റി ഒരു മഹാകാവ്യം – ലളിതമായ ഭാഷയില്‍
ശ്രീമാന്‍ കുണ്ടറ പി . കെ . കോശിയുടെ ക്രിസ്തുഗാഥ യുടെ മൂല്യം വേണ്ടവണ്ണം അറിയുകയും വിലയിരുത്തുകയും ചെയ്യുന്നതിന് അത് വിരചിതമായ ചരിത്രപശ്ചാത്തലം അറിയേണ്ടതുണ്ട് . മലയാളഭാഷയിൽ ആദ്യ മു ണ്ടായ മഹാകാവ്യം പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചെറുശ്ശേരിയുടെ കൃഷ്ണഗാഥയാണ്. സംസ്കൃതം ലിഖിതഭാഷയായിരുന്ന അക്കാലത്ത് സംസ്കൃതപദങ്ങൾ കഴിവതും കുറച്ച് സാധാരണക്കാർ സംസാരിക്കുന്ന മലയാളത്തിൽ എഴുതപ്പെട്ട കൃതി എന്ന നിലയ്ക്ക് അതിന് വളരെ പ്രചാരം ലഭിക്കുകയുണ്ടായി. എളുപ്പത്തിൽ ആലപിക്കാവുന്ന മഞ്ജരി വൃത്തത്തിലാണ് കൃഷ്ണഗാഥ രചിക്കപ്പെട്ടത്. ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതകഥയാണ് അ തിന്റെ ഇതിവൃത്തം. കൃഷ്ണഗാഥയിൽ ഉണ്ണികൃഷ്ണന്റെ ബാലലീലകൾ വിവരിക്കുന്നത് കാണുക: അച്ഛനെപ്പോലെയുടുക്കുന്നേനെന്നി ട്ടു നല്‍ച്ചേലകൊണ്ടങ്ങുടുക്കും നന്നായ്; മാനിച്ചുനിന്നച്ഛന്‍ കുമ്പിടും നേരത്ത- ങ്ങാനകളിക്കും മുതുകിലേറി; തേവാരിക്കേണമിന്നച്ഛായെനിക്കു നീ പൂവെല്ലാം കൊണ്ടെത്തായെന്നു ചൊല്ലും; അച്ഛനും താനുമായിച്ഛയിലങ്ങ ന നിച്ചലും നിന്നു പടകളിക്കും. അതിന് ശേഷം പതിനേഴാം നൂറ്റാണ്ടില്‍ തുഞ്ചത്ത് എഴുത്തച്ഛന്...