ഒരു മതാതീത ദൈവസങ്കല്പം
പൊതുവേദികളില്‍ ദൈവം എന്ന വാക്കിന്റെ ഉ പയോഗം വളരെ പ്രയാസകരമായി വരുന്നുണ്ട് ഇക്കാലത്ത് . സമാനദൈവസങ്കല്പമുള്ളവര്‍ ഒന്നിച്ച് കൂടുന്ന വേദികളില്‍ ആ വാക്ക് ഉപയോഗിക്കാന്‍ വലിയ പ്രയാസമില്ല ; എന്നാല്‍ വിവിധ ദൈവസങ്കല്പങ്ങള്‍ ഉള്ളവര്‍ ഒന്നിച്ച് കൂടുന്ന പൊതുവേദികളില്‍ ആ വാക്കിന്റെ ഉപയോഗം വളരെ ദുഷ്ക്കരമാണ് , കാരണം ഒരാള്‍ ആ വാക്കുപയോഗിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ വിവിധങ്ങളായ അര്‍ത്ഥങ്ങളില്‍ അത് മനസിലാക്കുന്നു എന്നത് തന്നെ . പൊതുവായ ഒരര്‍ത്ഥം ആ വാക്കിന് സാധ്യമാണോ ? അതാണ് ഈ ലേഖനത്തിന്റെ ചിന്താവിഷയം . Theos എന്ന ഗ്രീക്ക് വാക്കിനോട് സമാനമാണ് നമ്മുടെ ദൈവം എന്ന പദം -- അര്‍ത്ഥത്തിലും ശബ്ദത്തിലും . ദൈവം ഉണ്ടെന്നും ആ ദൈവം ലോകത്തെ ഭരിക്കുന്നു എന്നും ഉള്ള വിശ്വാസമാണ് theism. ആ വിശ്വാസത്തെ നിഷേധിക്കുന്ന വിശ്വാസമാണ് atheism. എന്നാല്‍ ദൈവത്തെ മനുഷ്യന് അറിയാന്‍ കഴിയുകയില്ല എന്ന വിശ്വാസമാണ് agnosticism. Deism, Polytheism തുടങ്ങി മറ്റു പല വിശ്വാസങ്ങളും ദൈവവുമായി ബന്ധപ്പെട്ട് നിലവിലുണ്ട് . ദൈവത്തെപ്പറ്റി വസ്തുതകളൊന്നും ലഭ്യമല്ല . കാരണം ദൈവം നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിഷയമല്ല എന്നത് തന്നെ . അതുകൊണ്ടാണല്ല...