Posts

Showing posts from September, 2019

പ്രഭാഷണങ്ങള്‍, സങ്കീര്‍ത്തനങ്ങള്‍, ബൈബിള്‍ക്കഥകള്‍

https://www.youtube.com/user/johnkunnathu ഇത് എന്റെ youtube ചാനല്‍ ആണ്. ഇതില്‍ ആരാധനയെക്കുറിച്ചുള്ള ചെറിയ പ്രഭാഷണങ്ങള്‍ ഇംഗ്ലിഷിലും മലയാളത്തിലും കാണാം. കൂടാതെ പദ്യരൂപത്തില്‍ സങ്കീര്‍ത്തനങ്ങളും ബൈബിള്‍ക്കഥകളും ചൊല്ലിയിരിക്കുന്നു. വീഡിയോയുടെ താഴെ അതിന്റെ പേരില്‍ ഒന്ന് തൊട്ടാല്‍ lyrics കാണാം. ദയവായി കാണുക, കേള്‍ക്കുക! സുഹൃത്തുക്കള്‍ക്ക് forward ചെയ്യുക! Subscribe ചെയ്യുക ! Comment ചെയ്യുക ! John D. Kunnathu

ആരാധനയുടെ ഭാഷാപരിഷ്കരണം

ആരാധനയ്ക്കായി കൂടുമ്പോള്‍ ആന്യഭാഷകളില്‍ പതിനായിരം വാക്കുകള്‍ പറയുന്നതിനെക്കാള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് പര്യാപ്തമായ അഞ്ചു വാക്കുകള്‍ പറയുന്നതാണ് ഞാന്‍ അധികം ഇഷ്ടപ്പെടുന്നത് . I കൊരി . 14:19. മനുഷ്യര്‍ക്ക് മനസിലാകാത്ത പതിനായിരം വാക്കുകളേക്കാള്‍ മനസിലാകുന്ന അഞ്ചു വാക്കുകളാണ് ആരാധനയില്‍ ഉത്തമം എന്നാണ് പൌലൊസ് അപ്പൊസ്തോലന്‍ കൊരിന്ത്യരെ എഴുതി അറിയിച്ചത് . അക്കാലത്ത് അന്യഭാഷാവരം ഉള്ള ആളുകള്‍ ആരാധനാവേളയില്‍ ആത്മപ്രചോദിതരായി ധാരാളം അന്യഭാഷ പറഞ്ഞിരുന്നു . എന്നാല്‍ അത് മനുഷ്യര്‍ക്ക് മനസിലാകുന്നില്ല എങ്കില്‍ ആരാധനയില്‍ അതിന്‍റെ ഉപയോഗം പരിമിതപ്പെടുത്തണം എന്നു കാര്യകാരണസഹിതം അപ്പൊസ്തോലന്‍ സമര്‍ഥിച്ചിട്ടുണ്ട് . നമുക്ക് മനസിലാകുന്ന ഭാഷയില്‍ വേണം ആരാധിക്കുവാന്‍ , കാരണം യഥാര്‍ത്ഥ ആരാധന വരുന്നത് നമ്മുടെ ഹൃദയങ്ങളില്‍ നിന്നാണ് . നമുക്ക് മനസിലാകാത്ത ശബ്ദങ്ങളും വാക്കുകളും വാചകങ്ങളും കൊണ്ട് അധരവ്യായാമം നടത്തിയാല്‍ അത് ആരാധനയാകുകയില്ല . ആരാധനക്രമം ഉപയോഗിച്ച് ആരാധിക്കുന്ന ക്രൈസ്തവസഭകളില്‍ അന്യഭാഷവരം ഉള്ള ആളുകള്‍ ഇന്ന് മിക്കവാറും ഇല്ല . എന്നാല്‍ മനുഷ്യര്‍ക്ക് മനസിലാകാത്ത ഭാഷയുടെ ഉപയോഗം മറ്റൊ...