Posts

Showing posts from December, 2017

വിദേശമലയാളികള്‍ക്ക് ഒരു സദ്വാര്‍ത്ത

Image
അമേരിക്കയിലും യൂറോപ്പിലും ഉള്ള മലയാളികള്‍ അവരുടെ കുട്ടികള്‍ മലയാളം പഠിക്കണമെന്ന് വളരെ താല്‍പ്പര്യപ്പെടുന്നുണ്ട്. എന്നാല്‍ അതിന് വേണ്ട പഠനസഹായികള്‍ പലപ്പോഴും ലഭ്യമല്ല. ആ കുറവ് പരിഹരിച്ചുകൊണ്ട് അമേരിക്കയില്‍ അധ്യാപകരായിരുന്ന ഈ ദമ്പതിമാര്‍ മൂന്നു പുസ്തകങ്ങള്‍ രചിച്ചിരിക്കുന്നു. 1. Malayalam Alphabet : Practice Workbook 2. Learn Basic Malayalam in Six weeks : With Daily Exercises and Answer key 3. Speak Malayalam in Ten Weeks amazon.com/author/johnkunnathu എന്ന ലിങ്കില്‍ ഈ പുസ്തകങ്ങള്‍ കാണാവുന്നതാണ്. ജോണ്‍ കുന്നത്ത്, ലിസി ജോണ്‍ എന്നിവരാണ്‌ രചയിതാക്കള്‍. ആഫ്രിക്കയിലും അമേരിക്കയിലും ഏറെക്കാലം അവര്‍ ഭാഷാധ്യാപകരായിരുന്നു.   ഇതില്‍ ഒരു പുസ്തകം പഠിച്ച ഒരു വിദേശി ഇപ്രകാരം പറയുന്നു: "I was amazed by learning that Malayalam is easier than it might seems, the authors explain very well the difference between English and Malayalam languages, giving you the taste that it can be easily learn and actually that it's easier to learn it than English language (I'm Spanish...

സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ -- Review by Dr. Thomas Abraham

ബ്രൂണയ്, ദറുസ്സലാം Nov 19, 2017 “സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍" വായിച്ചു. ഒത്തിരി സന്തോഷം. നന്ദി. ദറുസ്സലാം എന്ന വാക്കിന്‍റെ അര്‍ഥം Abode of Peace എന്നാണ്. ഈ പുസ്തകം സ്വസ്ഥമായി ഇരുന്ന്‍ വായിക്കാന്‍ പറ്റിയ സ്ഥലം. പുസ്തകവായന കഴിഞ്ഞ ഉടനെ ചില ചിന്തകള്‍ പങ്കു വയ്ക്കണമെന്ന്‍ തോന്നി; അതുകൊണ്ടാണ് ഇതെഴുതുന്നത്. വേദപുസ്തകത്തിലെ പരാമര്‍ശങ്ങളെ common sense വച്ച് തുറവിയുള്ള മനസ്സോടുകൂടി ആക്ഷരികം, ആലങ്കാരികം എന്നിങ്ങനെ രണ്ടായി തരം തിരിച്ച് കാണുന്നുവെന്നതാണ് ഈ പുസ്തകത്തിന്‍റെ ഏറ്റവും വലിയ മഹത്വം. അതിനാല്‍ത്തന്നെ സങ്കുചിതത്വം അലിഞ്ഞ് ഇല്ലാതാകുന്ന അനുഭവം ഉണ്ടാകുന്നു. ഈ പുസ്തകം ജാതി-മത വ്യത്യാസം ഇല്ലാതെ എല്ലാവര്‍ക്കും വേണ്ടിയുള്ള പുസ്തകം ആയിത്തീരുന്നു. ഇത് വളരെ liberative ആയിട്ടുള്ള കാര്യമാണ്. അലങ്കാരങ്ങളെ അക്ഷരാര്‍ഥത്തില്‍ എടുത്ത് പുകമറയും ദുരൂഹതയും ഭയപ്പാടും സൃഷ്ടിച്ച് സ്വര്‍ഗ്ഗത്തിലേക്ക് വിസ സംഘടിപ്പിച്ച് തരാമെന്ന്‍ പറയുന്ന കൂട്ടരെ ഇതോടെ സാര്‍ യരുശലേം ദേവാലയത്തില്‍ നിന്ന്‍ വളരെ സൌമ്യമായി പറഞ്ഞയച്ചിരിക്കുന്നു. ബൈബിളിലും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളിലും ഉറച്ചുനില്‍ക്കുമ്പോഴും ...