ഗ്രിഗോറിയന്‍ വിഷന് അമേരിക്കന്‍ പതിപ്പ്
ഗ്രിഗോറിയന്‍ വിഷന്‍ എന്ന ഗ്രന്ഥത്തിനു ഒരു print-on-demand version ഈയിടെ 2016-ല്‍ പ്രസിദ്ധീകരിച്ചു. അമേരിക്കയിലുള്ളവര്‍ ഇവിടെ നിന്നും വാങ്ങുക. യൂറോപ്പിലുള്ളവര്‍ ഇവിടെ നിന്നും വാങ്ങുക അമേരിക്കയിലെ Paragon House എന്ന പ്രശസ്ത പുസ്തക പ്രസാധകര്‍ ഗ്രിഗോറിയന്‍ വിഷന്‍ എന്ന ഗ്രന്ഥത്തിന് ഒരു e-book പതിപ്പ് 2012-ല്‍ പ്രസിദ്ധീകരിച്ചു. അത് ഇവിടെ കാണാം. വിശ്വപ്രശസ്ത ദാര്‍ശനികനും ചിന്തകനും ആയിരുന്ന പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്താലോകത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഈ ഗ്രന്ഥത്തിന്റെ പ്രഥമ പതിപ്പ് 2011 നവംബര്‍ 24 നു കോട്ടയത്ത് ഓര്‍ത്തോഡോക്സ് തിയോളോജിക്കല് സെമിനാരിയില്‍ പ്രകാശനം ചെയ്തു. ഇന്ത്യയിലെ ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് പൌലോസ് കാതോലിക്ക ബാവയാണ് പ്രകാശനം നിര്‍വഹിച്ചത്. ഗ്രിഗോറിയന്‍ സ്റ്ടി സര്‍ക്കിള്‍ സ്ഥാപിക്കുകയും അതിലൂടെ അനേക വര്‍ഷങ്ങളായി ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്ത പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ ജോണ്‍ കുന്നത്ത് ആണ് ഗ്രന്ഥകര്‍ത്...