YMCA എന്ന നല്ല ശമര്യക്കാരന്‍
കുരീപ്പള്ളി YMCA യുടെ പ്രാര്‍ഥനാവാരത്തില്‍ പങ്കെടുത്ത് നടത്തിയ പ്രഭാഷണം ഈ വര്‍ഷത്തെ YMCA യുടെ പ്രാര്‍ഥനാവാരത്തിലെ പ്രധാന ചിന്ത പരിവര്‍ത്തിപ്പിക്കുന്ന ധീരനേതൃത്വം എന്നതാണു. ഇതിനായി ഒരുക്കിയിരിക്കുന്ന ഗൈഡില്‍ ഉദാഹരണമായി എടുത്തു കാണിക്കുന്നത് ധീരരായ ചില സ്ത്രീകളെയാണ്. ഈജിപ്റ്റിലെ അടിമത്തത്തില്‍ നിന്നു ഇസ്രയേല്‍ ജനതയെ രക്ഷിച്ച ധീരനേതാവാണ് മോശ. മോശ ഒരു പൈതലായിരിക്കുമ്പോള്‍ വധിക്കപ്പെടാനുള്ള സാധ്യത വളരെയായിരുന്നു. യിസ്രായേല്‍ക്കാരുടെ എല്ലാ ആണ്‍പൈതങ്ങളെയും ജനിച്ചു വീഴുമ്പോള്‍ തന്നെ കൊന്നു കളയണമെന്ന് ഫറവോ രാജാവു കല്‍പന പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ചില വനിതകളുടെ അവസരോചിതവും ധീരവുമായ ഇടപെടലുകളും നിലപാടുകളും മൂലം ആ പൈതല്‍ മരണത്തില്‍ നിന്നു രക്ഷപെട്ടു. കുഞ്ഞുങ്ങളെ കൊല്ലാതെ വിട്ട സൂതികര്‍മ്മിണികള്‍, തന്‍റെ കുഞ്ഞിനെ മൂന്നു മാസം ഒളിപ്പിച്ചു വയ്ക്കുകയും വെള്ളത്തില്‍ മുങ്ങിപ്പോകാത്ത ഒരു കുട്ടയുണ്ടാക്കി അതില്‍ കുഞ്ഞിനെ കിടത്തി നദിയില്‍ കൊണ്ട് വയ്ക്കുകയും ചെയ്ത മാതാവ്, കുഞ്ഞിനെ കണ്ടു വളര്‍ത്താന്‍ തീരുമാനിക്കുന്ന രാജകുമാരി, അതിനു രാജകുമാരിയെ സഹായിക്കുന്ന തോഴിമാര്‍, കുഞ്ഞിനെ സംരക്ഷിക്കുവാന്‍ അതി...