അടുത്ത കാലത്ത് നമ്മുടെ ഒരു സെമിനാരിയില്‍ ആരാധനയില്‍ സംബന്ധിച്ചപ്പോള്‍ അവിടെ കണ്ട ഒരു കാര്യം എന്നെ വളരെ സന്തോഷിപ്പിച്ചു. ഏഴു നേരത്തെ യാമപ്രാര്‍ഥനകള്‍ മൂന്നു നേരമായാണ് ഇപ്പോള്‍ ചൊല്ലി വരുന്നത്. പ്രഭാതം, മൂന്നാം മണി, ഉച്ച എന്നീ മൂന്നു നേരത്തെ പ്രാര്‍ഥനകള്‍ ഒന്നിന് പിറകെ ഒന്നായി ചൊല്ലിയിട്ടാണ് ഞായറാഴ്ച വിശുദ്ധ കുര്‍ബാന തുടങ്ങുന്നത്. നമ്മുടെ ഓരോ യാമപ്രാര്‍ഥന ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു കൌമാ ... ചൊല്ലിക്കൊണ്ടാണല്ലോ. പ്രഭാതപ്രാര്‍ഥന അവസാനിക്കുമ്പോള്‍ ഒരു കൌമാ ചൊല്ലും. ഉടനെ തന്നെ മൂന്നാം മണിയുടെ ആരംഭത്തിലുള്ള ഒരു കൌമായും ചൊല്ലും. മൂന്നാം മണിയുടെ പ്രാര്‍ഥന അവസാനിക്കുമ്പോഴും ഇത് പോലെ കൌമാ രണ്ടു പ്രാവശ്യം ചൊല്ലും. ചെറുപ്പകാലം മുതലേ ഞാന്‍ കണ്ടിട്ടുള്ളത് കൌമാ ഇങ്ങനെ ആവര്‍ത്തിച്ചു ചൊല്ലുന്നതാണ്. എന്നാല്‍ ഇതില്‍ നിന്നു വിത്യസ്ഥമായ ഒരു രീതിയാണ് ഞാന്‍ സെമിനാരിയില്‍ കണ്ടത്. രണ്ടു കൌമാ അടുത്തടുത്ത് വരുന്ന ഇടങ്ങളില്‍ രണ്ടാമത്തെ കൌമാ ഉറക്കെ ചൊല്ലാതെ മൌനമായി മാത്രം ചൊല്ലുന്നതാണ് ഈ പുതിയ രീതി. ഇങ്ങനെ ഒരു മാറ്റം എന്നെ വളരെ സന്തോഷിപ്പിച്ചു. സഭ മുഴുവനും ഈ മാറ്റം വരും എന്...