ശബ്ദസൌന്ദര്യവും അര്‍ഥവ്യക്തതയും കുര്‍ബാനഗാനങ്ങളില്‍
വിശുദ്ധ കുര്‍ബാനയില്‍ നാം ആലപിക്കുന്ന ചില ഗാനങ്ങള്‍ ലളിതമായ സമകാലിക മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയിരിക്കുകയാണ് ഇവിടെ. അനേക വര്‍ഷങ്ങളായി അര്‍ത്ഥം വേണ്ടവണ്ണം മനസ്സിലാക്കാതെയാണ് ഇവയില്‍ പലതും നാം ചൊല്ലിപ്പോന്നത്. അര്‍ത്ഥം മനസ്സിലാക്കി ചൊല്ലുമ്പോഴാണു ഇവ നമ്മുടെ ഹൃദയത്തില്‍ നിന്നുയരുന്നതും ആരാധന അര്‍ഥവത്താകുന്നതും. ഈ മൊഴിമാറ്റം കുറ്റമറ്റതാണെന്നോ ഇപ്പോള്‍ ഉപയോഗിയ്ക്കുന്ന ഗാനങ്ങളുടെ സ്ഥാനത്ത് ഉപയോഗിക്കപ്പെടുവാന്‍ ഇവ യോഗ്യമാണെന്നോ ഒന്നും ഈ എഴുത്തുകാരന്‍ അവകാശപ്പെടുന്നില്ല. ഇത്തരത്തില്‍ ലളിതമായ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതുകൊണ്ടുള്ള പ്രയോജനം ചൂണ്ടിക്കാണിക്കുക മാത്രമേ ഈ ശ്രമം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ഈ എഴുത്തുകാരന്റെ ഈ വികലശ്രമം നമ്മുടെ നാട്ടിലുള്ള കഴിവുറ്റ എഴുത്തുകാര്‍ക്ക് പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നു. ഇത് സഭയുടെ നേതൃസ്ഥാനത്തു ആരാധനാപരിഷ്കരണത്തിന് ചുമതലപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുമെന്നും പ്രത്യാശിക്കുന്നു. നിലവിലുള്ള ഗാനങ്ങളില്‍ അര്‍ഥവ്യക്തതയെക്കാളും പ്രാധാന്യം ശബ്ദസൌന്ദര്യത്തിന് നല്കിയിരിക്കുന്നതായി കാണാം. ശബ്ദസൌന്ദര്യത്തിന് അമിതപ്രാധാന്യം നല്കിയിരുന്ന ഒരു...