ജാതിചിന്തയുടെ ബീഭല്‌സതയെ തുറന്നുകാട്ടുന്ന ഒരു ചലച്ചിത്രം
ഈയിടെ വളരെ ഹൃദയ സ്പര്‍ശിയായ ഒരു ചലച്ചിത്രം കാണുവാനിടയായി -celluloid എന്നാണു അതിന്റെ പേര്. ജാതിചിന്തയുടെ ബീഭല്‌സതയെ തുറന്നുകാട്ടുന്ന ഈ ചലച്ചിത്രം എല്ലാവരും കാണേണ്ട ഒന്നാണ് എന്ന് ഞാന്‍ കരുതുന്നു. മറ്റു ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടേണ്ട ഒന്നാണ് ഇത് എന്നും ഞാന്‍ കരുതുന്നു. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രത്തിന്റെ കഥയാണ് ഇത്. 1920- കളുടെ ഒടുവില്‍ J C Daniel നിര്‍മ്മിച്ച വിഗതകുമാരന്‍ (The Lost Child) ആണ് അത്. മലയാളക്കരയിലേക്ക് സിനിമ കൊണ്ടുവരാന്‍ ഒരു മലയാളി നടത്തിയ സാഹസികമായ പരിശ്രമങ്ങളെ അതിരസകരമായി ചിത്രീകരിച്ചിരിക്കുന്നു. സിനിമാനിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ഒരു പ്രാവശ്യം പോലും അത് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ സിനിമയില്‍ നായികയുടെ വേഷമിട്ട സ്ത്രീക്ക് ഒരു പ്രാവശ്യം പോലും തന്നെ വെള്ളിത്തിരയില്‍ കാണാന്‍ ഭാഗ്യം ഉണ്ടായില്ല. വിവേകാനന്ദനെക്കൊണ്ട് ഭ്രാന്താലയം എന്ന് വിളിപ്പിച്ച സാമൂഹ്യവ്യവസ്ഥിതിയാണ് അതിനു കാരണമായിതീര്ന്നത്. അതില്‍ നായികയായി വേഷമിട്ടത് അന്നത്തെ താണ ജാതിയില്‍ പെട്ട ഒരു സ്ത്രീ ആയിരുന്നു . ഒരു താണ ജാതിക്കാരി അഭിനയിക്കുന്ന സിനിമ ...