ജോണ് കുന്നത്തും ഗ്രിഗോറിയന്‍ ദര്‍ശനവും
ഹ്യൂസ്ടന്‍, ജൂലായ് 22. മലയാളം സൊസൈറ്റി ഓഫ് അമേരിക്ക എന്ന സാംസ്‌കാരിക സംഘടന ജോണ് കുന്നത്തിന് സമുചിതമായ യാത്രയയപ്പ് നല്‍കി ആദരിച്ചു. ഈ സംഘടനയുടെ ആരംഭം മുതല്‍ അതിന്റെ സജീവഭാഗമായിരുന്ന ജോണ് കുന്നത് ഇന്ത്യയിലേക്ക് താമസം മാറുന്നത് പ്രമാണിച്ചാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്. ജോണ് മാത്യു, തോമസ് വര്‍ഗിസ്, ജോളി വില്ലി, മോളി മാത്യു, ജോര്‍ജ് മണ്ണിക്കരോറ്റ് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ഗ്രിഗോറിയന്‍ ദര്‍ശനം പ്രചരിപ്പിക്കുന്നത് ജോണ് കുന്നത്ത് തന്റെ ജീവിതദൌത്യമായി സ്വീകരിച്ചിരിക്കുകയാണ് എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഗ്രിഗോറിയന്‍ ദര്‍ശനം എപ്രകാരമാണ് തന്നെ സ്വാധീനിക്കാനിടയായതെന്നു മറുപടിപ്രസംഗത്തില് ജോണ് കുന്നത്ത് വിശദമാക്കുകയുണ്ടായി. ഈമലയാളീ online പത്രത്തില്‍ വന്ന വാര്‍ത്ത ഇവിടെ വായിക്കാം. ചിത്രങ്ങള്‍ ഇവിടെ കാണാം ജോര്‍ജ് മണ്ണിക്കരോട്ട് ജോണ് മാത്യു ജോളി വില്ലി മോളി മാത്യു തോമസ് വര്‍ഗിസ് ...