ആഹ്ലാദം ഉത്പാദിപ്പിക്കുന്ന ആഘോഷം

ബൈബിൾ സൊസൈറ്റിയുടെ ഓണാഘോഷത്തിൽ പങ്കെടുത്തു കൊണ്ട് ചെയ്ത പ്രഭാഷണം. 2025 അവിടുന്ന് ഭൂമിയെ സന്ദർശിച്ച് നനയ്ക്കുന്നു; അങ്ങ് അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; ഇങ്ങനെ അവിടുന്ന് ഭൂമിയെ ഒരുക്കി അവർക്ക് ധാന്യം കൊടുക്കുന്നു. 10 അവിടുന്ന് അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു ; അവിടുന്ന് അതിന്റെ കട്ട ഉടച്ച് നിരത്തുന്നു; മഴയാൽ അവിടുന്ന് അതിനെ കുതിർക്കുന്നു; അതിലെ മുളയെ അവിടുന്ന് അനുഗ്രഹിക്കുന്നു. 11 അങ്ങ് സംവത്സരത്തെ അങ്ങയുടെ നന്മകൊണ്ട് അലങ്കരിക്കുന്നു; അങ്ങയുടെ പാതകൾ പുഷ്ടിപൊഴിക്കുന്നു. 12 മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; കുന്നുകൾ ഉല്ലാസം ധരിക്കുന്നു. 13 മേച്ചല്പുറങ്ങൾ ആട്ടിൻകൂട്ടങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു; താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു; അവ ആർക്കുകയും പാടുകയും ചെയ്യുന്നു . സങ്കീ 65: 9-13 ഇന്നേക്ക് 3000 വർഷങ്ങൾക്കു മുമ്പ് ആളുകൾ പാടിയിരുന്ന ഒരു ഗാനമാണിത്. നാം അത് ഗദ്യമായി വായിക്കുകയാണ് ചെയ്തത്. എന്നാൽ അത് രചിക്കപ്പെട്ടത് ഒരു ഗാനമായാണ്. സങ്കീർത്തനങ്ങൾ അവർ പാടിയിരുന്ന സ്തുതിഗീതങ്ങളാണ്. അവ പരിഭാഷപ്പെടുത്തി...