Posts

Showing posts from July, 2025

Unto This Last

Image
John Ruskin (1819--1900)   നോവലിസ്റ്റ്, നിരൂപകൻ, ചിത്രകലാകാരൻ എന്നെല്ലാം അറിയപ്പെട്ടിരുന്ന ഗ്രന്ഥകാരൻ ഓക്സ്ഫോർഡിലെ ഫൈൻ ആർട്സ് പ്രൊഫസർ ആയിരുന്നു.   സാമ്പത്തിക നീതിയെ സംബന്ധിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നാല് ലേഖനങ്ങളുടെ സമാഹാരമാണ് Unto This Last. സത്യസന്ധതയും മനുഷ്യത്വവും വിലമതിച്ചാൽ മാത്രമേ ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാൻ ആവൂ എന്നതാണ് ഇതിലെ കേന്ദ്ര വിഷയം.   യേശു പറഞ്ഞ ഒരു ഉപമയിൽ നിന്നാണ് ഇതിന്റെ പേര് എടുത്തിരിക്കുന്നത്. പതിനൊന്നാം മണിക്കൂറിൽ എത്തി ഒരു മണിക്കൂർ മാത്രം ജോലി ചെയ്ത തൊഴിലാളികൾക്കും 12 മണിക്കൂർ ജോലി ചെയ്ത തൊഴിലാളികൾക്കൊപ്പം അതേ കൂലി കൊടുത്ത ഒരു നല്ല മനുഷ്യന്റെ കഥയാണത്. അവർ എത്ര ജോലി ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലല്ല, അവർക്ക് ജീവിക്കുവാൻ എത്ര പണം വേണം എന്നതിന്റെ അടിസ്ഥാനത്തിൽ  അവർക്ക് കൂലി നൽകുന്നു. ഇതുപോലെ മനുഷ്യത്വപരമായ ഒരു സമീപനം നമ്മുടെ സമ്പത്ത് വ്യവസ്ഥയിൽ ഉണ്ടാകണമെന്ന് അദ്ദേഹം ശക്തിയായി വാദിക്കുന്നു.   മുതലാളിയുടെ ലാഭേച്ഛയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് മുതലാളിത്തം. തൊഴിലാളിക്ക് ന...

കംബോഡിയയിൽ കണ്ടതും കേട്ടതും

Image
അടുത്തിടെ ഞാൻ കംബോഡിയ സന്ദർശിക്കാനിടയായി. തായ്ലൻഡിനും വിയറ്റ്നാമിനുമിടയിൽ കിടക്കുന്ന രാജ്യമാണിത്. കംബോഡിയയുടെ വിസ്തീർണ്ണം കേരളത്തിന്റെ നാല് മടങ്ങാണെങ്കിലും ജനസംഖ്യ പകുതിയേ യുള്ളൂ-- 1.6 കോടി. ജനസാന്ദ്രത ഏതാണ്ട് പത്തിലൊന്നു മാത്രം.  ചെന്നിറങ്ങിയ ദിവസം തന്നെ ഇക്കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു നൂറ്റാണ്ട് മുമ്പ്, കംബോഡിയയിൽ ഏകദേശം മൂന്ന് കോടി ആളുകൾ വസിച്ചിരുന്നു. 1970കളോടെ, യുദ്ധങ്ങൾ, ക്ഷാമം, വംശഹത്യ എന്നിവ ഈ സംഖ്യയെ വൻതോതിൽ കുറച്ചു. വംശഹത്യ നടന്നത് ക്രൂരമായ ഖമർ റൂജ് ഭരണകൂടത്തിന്റെ (1975–1979) കാലത്താണ്. ഒരു കാർഷിക ആദർശസമൂഹം സൃഷ്ടിക്കാനായി റാഡിക്കൽ കമ്യൂണിസ്റ്റുകാർ ബുദ്ധിജീവികളെയും ന്യൂനപക്ഷങ്ങളെയും എതിർക്കുന്നവരെയും വധിക്കുകയായിരുന്നു. ജനസംഖ്യ വെറും അര കോടിയിലേക്ക് താണു.   20-ാം നൂറ്റാണ്ടിൽ റഷ്യയിലും ചൈനയിലും രക്തനദികൾ ഒഴുക്കി അധികാരം പിടിച്ചെടുത്ത തീവ്രകമ്യൂണിസം ലോകാധിപത്യത്തിനായി ശ്രമിച്ചു. കംബോഡിയ അതിന്റെ ഏറ്റവും ഭീകരമായ അദ്ധ്യായങ്ങളിലൊന്നായി. ഇന്ത്യ കമ്യൂണിസ്റ്റ് ഭരണത്തിന് അടിയറവ് പറഞ്ഞില്ലെങ്കിലും അതിന്റെ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങൾ ഇത്തരം പ്രവണതകൾ പ്രതിഫലിപ്പിച്...