Posts

Showing posts from February, 2025

യേശു പ്രഘോഷിച്ച സദ്വാർത്ത

Image
യേശുവിൻ നാട്ടിലക്കാലത്ത് മാലോകർ, മാലൊഴിയാതെ കഴിഞ്ഞു പോന്നു; അന്യരണിയിച്ച ചങ്ങലകൾ പേറി, സ്വാതന്ത്ര്യമില്ലാതമർന്നിരുന്നു. ഏറെ നികുതിയാലേറി ദാരിദ്ര്യവും പട്ടിണിയും മാറാരോഗങ്ങളും; എങ്ങും നിറഞ്ഞു കണ്ണീരും കരച്ചിലും ആശയറ്റേറെ വലഞ്ഞു ജനം. സാത്താന്റെ രാജ്യമിരുളിന്റെ വാഴ്ചയി- തെന്ന് മനുജർ പതം വിതുമ്പി; ദൈവത്തിൻ രാജ്യം വരുമെന്നൊരാശയിൽ ജീവിതം മുന്നോട്ടൊഴുകി വീണ്ടും! ശാബത് നന്നായി പാലിക്കിൽ ദൈവരാ- ജ്യം വരുമെന്നായ് മതനേതാക്കള്‍; അന്ധമാം ആചാരങ്ങൾ കൊണ്ടു ജീവിതം മേൽക്കുമേൽ ദുഷ്‌കരമാക്കിയവർ! യോഹന്നാൻ വന്നൊരു സദ്വാർത്തയുമായി ദൈവരാജ്യമടുത്തെത്തിയിതാ, ന്യായവിധി നടക്കും വേഗം ആകയാൽ തിന്മ വിടൂ നന്മയെ പുണരു! ന്യായവിധിയിങ്കൽ ദുഷ്ടാത്മാക്കൾക്കൊപ്പം തീനരകത്തിൽ തള്ളപ്പെടുവാൻ ഉള്ളൊരു സാധ്യത ഓർത്തിട്ട് മാനുഷർ ഏറ്റം പരിഭ്രാന്തരായിയെങ്ങും! നവ്യമാം വാർത്തയുമായി വന്നു യേശു എന്നാളും ലോകരാജാവ് ദൈവം; ആകയാൽ ഈ ലോകം ദൈവരാജ്യം തന്നെ ആരുമതിന്നായി കാത്തിടേണ്ട! ആ സ്നേഹരാജ്യത്തിൽ സ്വാഗതമേകുവാൻ ഈശൻ തൻ പൊൻകരം നീട്ടി നിൽപ്പൂ; ഏവർക്കുമുണ്ട് ക്ഷണം അതിനുള്ളിലേയ്- ക്കാർക്കും നിരസിക്കാം സ്വീകരിക്കാം! അന്ന് ജന...