Posts

Showing posts from August, 2024

മതങ്ങളും അവയുടെ സ്ഥാപകരും

  യേശുവും ക്രിസ്തുമതവും എന്ന പേരിൽ ഈ അടുത്ത കാലത്ത് ഞാൻ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ഞാൻ സമർഥിക്കാൻ ശ്രമിക്കുന്നത് ഇതാണ്: യേശുവിലാണ് ക്രിസ്തുമതത്തിന്റെ തുടക്കം എന്നത് ശരിയാണ്. എന്നാൽ യേശുവിന്റെ പ്രബോധനങ്ങളെക്കാൾ അധികം യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളുടെ മേലാണ് ക്രിസ്തുമതം നിലകൊള്ളുന്നത്.   മുഹമ്മദ് നബിയെക്കുറിച്ചും ഇസ്ലാം മതത്തെ കുറിച്ചുമുള്ള എന്റെ അറിവ് വളരെ പരിമിതമാണ്. വായിച്ചും കേട്ടുമുള്ള അറിവ് മാത്രമേ എനിക്കുള്ളൂ. എന്റെ പരിമിതമായ അറിവിന്റെ വെളിച്ചത്തിൽ ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നത് ഇങ്ങനെയാണ്: മുഹമ്മദ് നിബിയിൽ ആണ് ഇസ്ലാം മതത്തിന്റെ തുടക്കം,  എന്നാൽ നിബിയുടെ പ്രബോധനങ്ങളെക്കാൾ കൂടുതൽ നിബിയെ കുറിച്ചുള്ള വിശ്വാസങ്ങളാണ് ഇസ്ലാം മതത്തിന്റെ അടിസ്ഥാനമായത്.   അസാധാരണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു യേശു എന്നതിൽ ആർക്കും തർക്കം ഉണ്ടാവില്ല എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്താൽ ആകൃഷ്ടരായി ചുറ്റും കൂടിയവരുടെ മനസ്സുകളിൽ യേശു അവർ കാത്തിരുന്ന മിശിഹായായും ലോകത്തെ മുഴുവൻ സൃഷ്ടിച്ച പരിപാലിക്കുന്ന സർവ്വേശ്വരനായും ഉയർന്നു. യേശുവിനെ കുറിച്ചുള്ള വിശ്വാസങ്ങൾ ഹിമാലയം പോലെ ഉയർന്നപ്പോൾ