Posts

Showing posts from July, 2024

ഖുർആന്റെ രൂപവും ഉള്ളടക്കവും

Image
 (മലയാള ഭാഷാന്തരം  അറബി മൂലത്തോടുകൂടി)   ശൈഖ് മുഹമ്മദ് കാരകുന്ന്, വാണിദാസ് എളയാവൂര്   ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട് 2017  പേജ് 950  വില 599   ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ  അറേബ്യയിൽ അറബി ഭാഷയിൽ രചിക്കപ്പെട്ട ഖുർആൻ എന്ന കൃതി ഇസ്ലാം മതത്തിന്റെ പ്രാമാണികഗ്രന്ഥമായി സ്വീകരിക്കപ്പെട്ടു. ആധുനികമനുഷ്യന്റെ ചരിത്രത്തെ ഈ കൃതി ഏറെ സ്വാധീനിച്ചു. വായിക്കാനുള്ള തിരുവെഴുത്തുകൾ  എന്ന അർത്ഥമാണ് ഖുർആൻ എന്ന അറബി വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഘടന    114 അധ്യായങ്ങളായി ഇതിനെ വിഭജിച്ചിരിക്കുന്നു. ഓരോ അധ്യായത്തെയും വീണ്ടും ചെറുഭാഗങ്ങളായി തിരിച്ചിരിക്കുന്നു.   ആദ്യത്തെ അധ്യായം ഒരു ചെറു പ്രാർത്ഥനയാണ്-- ഞങ്ങളെ നേർവഴിയിൽ നയിക്കണമേ എന്ന പ്രാർത്ഥന. ഈ പ്രാർത്ഥനയ്ക്ക് മറുപടിയായി,  മനുഷ്യന്  നേർവഴിയിൽ ചരിക്കാൻ ആവശ്യമായ കാര്യങ്ങളാണ് തുടർന്നുള്ള അദ്ധ്യായങ്ങളിൽ ഉള്ളത്. അവയെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. രണ്ടാം അധ്യായമാണ് ഏറ്റവും വലുത്. 114 ആം അധ്യായം ഏറ്റവും ചെറുതും. ഏതാണ്ട് 20 വർഷങ്ങൾ കൊണ്ടാണ് ഖ...