Posts

Showing posts from November, 2023

ആരാധനയുടെ ആനന്ദം

Image
  2023 Nov 22 ന്  സോപാന ഓർത്തഡോക്സ് അക്കാദമി നടത്തിയ പൗലോസ് മാർ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനത്തിൽ  ചെയ്ത പ്രഭാഷണം   1962 മുതൽ 65 വരെ നടന്ന രണ്ടാം വത്തിക്കാൻ സുന്നഹദോസ് ആധുനിക ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ എടുത്തു പറയത്തക്ക ഒരു സംഭവമാണ്. നമ്മുടെ പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി അതിൽ സംബന്ധിക്കുകയും അതിന്റെ നയരൂപീകരണത്തിൽ സുപ്രധാന സംഭാവനകൾ നൽകുകയും ചെയ്തു. ക്രൈസ്തവ ആരാധനയെ സംബന്ധിക്കുന്ന ആഴമായ പഠനങ്ങൾ അതിൽ നടക്കുകയുണ്ടായി. അന്നുവരെ ലത്തീൻ ഭാഷയിൽ മാത്രം ആരാധിച്ചിരുന്ന റോമൻ കത്തോലിക്കാ വിശ്വാസികൾ അതിനുശേഷം അവരവരുടെ മാതൃഭാഷകളിൽ ആരാധിക്കുവാൻ തുടങ്ങി എന്നത് വത്തിക്കാൻ സുന്നഹദോസ് വരുത്തിയ ഒരു മാറ്റമാണ്. പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി അക്കാലത്ത് ക്രൈസ്തവ ആരാധനയെ പറ്റി ആഴമായ പഠനം നടത്തുകയും ആ വിഷയത്തെപ്പറ്റി Joy of Freedom എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു.  ഈ ഗ്രന്ഥവും ഈ വിഷയത്തെക്കുറിച്ചുള്ള തിരുമേനിയുടെ മറ്റ് രചനകളും ആരാധനയെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ എനിക്ക് പ്രചോദകമായി. ആരാധന അധരവ്യായാമമായി അധഃപതിക്കാതെ എങ്ങനെ നമുക്ക് അർത്ഥവത്തായി ആരാധിക്കാൻ സാധിക്കും എന്നതായിരുന്നു ...