Posts

Showing posts from August, 2023

മതം എന്ന പദത്തിന്റെ അർത്ഥം

മതം എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ? ഇങ്ങനെ ഒരു അന്വേഷണത്തിനായി ആരെങ്കിലും സമയം കളയേണ്ടതുണ്ടോ എന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ അത് സ്വാഭാവികം മാത്രം. എന്നാൽ പദങ്ങളുടെ അർത്ഥം പലരും കരുതുന്ന അത്ര ലളിതമായ ഒരു കാര്യമല്ല. പദങ്ങളുടെ അർത്ഥത്തെപ്പറ്റി നിലവിലിരിക്കുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണ ഓരോ പദത്തിനും കൃത്യമായി ഓരോ അർത്ഥം ഉണ്ട് എന്നതാണ്. പുതിയ ഒരു വാക്ക് കേൾക്കുമ്പോൾ അതിന്റെ അർത്ഥം എന്താണ് എന്ന് നമ്മൾ അന്വേഷിക്കും. ഒരു വാക്കിന് ഒരു അർത്ഥം എന്ന് നാം അനുമാനിക്കുന്നു. എന്നാൽ അങ്ങനെയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! ഡിക്ഷണറിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചാൽ ആർക്കും കാണാവുന്നതേയുള്ളൂ ഓരോ വാക്കിനും നിരവധി അർത്ഥങ്ങൾ. ഓരോ ആശയത്തെയും പ്രതിനിധാനം ചെയ്യുവാനായി നിരവധി പദങ്ങളും ഉണ്ട്. ഉപയോഗിക്കപ്പെടുന്ന സന്ദർഭത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഒരു പദത്തിന്റെ അർത്ഥം അനുമാനിക്കാൻ കഴിയൂ എന്ന് നാം തിരിച്ചറിയുന്നു. വാക്കുകളുടെ അർത്ഥനിർണയത്തിന് പൊതുവായ ചില മാർഗ്ഗ നിർദ്ദേശങ്ങൾ ചൂണ്ടിക്കാണിക്കുവാൻ കഴിയും. അവയിൽ ഒന്ന് ഇങ്ങനെയാണ്. നാം സർവ്വസാധാരണയായി ഉപയോഗിക്കുന്ന പല പദങ്ങൾക്കും രണ്ട് അർത്ഥങ്ങൾ ഉ...