Posts

Showing posts from July, 2023

കൃഷ്ണനും കൃഷ്ണ ദർശനവും -- ഓഷോ

Image
Osho International Foundation 2004 പേജ് 318 വിവർത്തനം: ധ്യാൻ ജാഗ്രൻ രജനീഷ്  ചന്ദ്രമോഹൻ ജെയിൻ (1931 - 1990). 1970-കളിൽ ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയ ഗുരുവാണു്. മധ്യപ്രദേശിലെ കുച്ച്വാടാ യിൽ ജനിച്ചു. 1953 ൽ ബോധോദയം ഉണ്ടായി. തത്വശാസ്ത്രത്തിൽ ഉപരിപഠനം നടത്തി. കുറേക്കാലം അധ്യാപകനായിരുന്ന ശേഷം ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച പ്രഭാഷണങ്ങൾ നടത്തി. എഴുപതുകളിൽ പൂന ആസ്ഥാനമാക്കി ധ്യാനകേന്ദ്രം നടത്തി. 80 കളുടെ തുടക്കത്തിൽ അമേരിക്കയിലെ ഓറിഗോണിലേക്ക് താമസം മാറി. 80 കളുടെ പകുതിയോടെ ലോകമെങ്ങും സഞ്ചരിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. 87 ആദ്യം പൂനെയിലെ ആശ്രമത്തിലേക്ക് മടങ്ങി. 88 ൽ ഓഷോ എന്ന പേര് സ്വീകരിച്ചു. 90 ൽ അന്തരിച്ചു. പൂനയിലെ ഓഷോ ധ്യാനകേന്ദ്രത്തിൽ വർഷംതോറും രണ്ട് ലക്ഷത്തോളം സന്ദർശകർ എത്താറുണ്ട്. അദ്ദേഹത്തിന്റെ കൃതികൾ 50 ഓളം ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്.  ശ്രീകൃഷ്ണനെ കുറിച്ചുള്ള ഏഴ് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മറ്റ് ജഗദ് ഗുരുക്കന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രീകൃഷ്ണൻ പല കാര്യങ്ങളിലും വേറിട്ട് നിൽക്കുന്നു. ഒരു ജഗദ് ഗുരു...