Posts

Showing posts from August, 2022

ആശയവിനിമയം

സിനർജി സീനിയർ സിറ്റിസൺസ് ഗ്രൂപ്പിൽ അവതരിപ്പിച്ച വർക്ക് ഷോപ്പിന്റെ സംഗ്രഹം  Basic principles of effective communication  ഫലവത്തായ ആശയവിനിമയത്തിന്റെ അടിസ്ഥാന തത്വങ്ങൾ  ഒരാളിന്റെ മനസ്സിലുള്ള ഒരു ആശയം മറ്റൊരാളുടെ മനസ്സിൽ എത്തിക്കുന്ന പ്രക്രിയയാണ് ആശയവിനിമയം. ഭാഷ ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്.  ആശയം, ആശയം അയക്കുന്നയാൾ, ആശയം സ്വീകരിക്കുന്നയാൾ, എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങൾ ഉണ്ട്. കൂടാതെ ഇത് നടക്കുന്ന സ്ഥലം, സമയം, ഉപയോഗിക്കുന്ന മാധ്യമം, കാരണം എന്നിങ്ങനെ നാല് ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. അതായത്, എന്ത്, ആര്, ആർക്ക്, എവിടെ, എപ്പോൾ, എങ്ങനെ, എന്ത്കൊണ്ട് എന്നീ ഏഴ് ചോദ്യങ്ങളാണ്  ആശയവിനിമയത്തെക്കുറിച്ച് നമുക്ക് ചോദിക്കാനുള്ളത്.  ഒരാൾ അയക്കുന്ന ആശയം യാതൊരു വ്യത്യാസവും കൂടാതെ അതുപോലെ സ്വീകരിക്കുന്നയാളിന്റെ മനസ്സിൽ എത്തുന്നതാണ് ഏറ്റവും ഫലവത്തായ ആശയവിനിമയം. എന്നാൽ പല കാരണങ്ങളാൽ മിക്കപ്പോഴും അത് സാധിക്കാറില്ല. ആശയം അയക്കുന്നയാളും സ്വീകരിക്കുന്നയാളും ഒന്ന് മനസ്സുവെച്ചാൽ ആശയവിനിമയം കഴിയുന്നിടത്തോളം ഫലവത്താക്കാൻ സാധിക്കും.  ഒരാൾ മറ്റൊരാളോട് സംസാരിക്കുന്നത് വളരെ ലളിത...