ദൈവത്തിന് മനുഷ്യരുടെ സ്തുതി വേണോ?
ഈയിടെ ഫേസ്ബുക്കിൽ വന്ന ഒരു ചർച്ച ദൈവത്തെ സ്തുതിക്കുന്നതിനെ പറ്റി ആയിരുന്നു. അതിൽ പങ്കെടുത്തു കൊണ്ട് ചിലർ പറഞ്ഞ കാര്യങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു: "പുകഴ്ത്തുമ്പോൾ പൊങ്ങുന്ന/ പ്രിതിപ്പെടുന്ന അല്പനാണ് ദൈവം എന്ന് പ്രാർത്ഥനാ സംഘം നമ്മോട് പറയുന്നു." "ദൈവത്തെ പുകഴ്ത്താനാണ് നമ്മളെയൊക്കെ ദൈവം സൃഷ്ട്ടിച്ചു വച്ചിരിക്കുന്നത്." " 24×7 നമ്മൾ ഒരാളോട് ഞാൻ നിങ്ങളെ സ്തുതിക്കുന്നു എന്ന് പറയണോ? എല്ലാം അറിയുന്നവനെ ഇങ്ങനെ ബോധിപ്പിക്കേണ്ട ആവശ്യമുണ്ടോ? " "സ്വർഗത്തിൽ ചെന്നാലും ഇതുതന്നെയാണ് പണി, എപ്പോഴും സ്തുതിച്ചുകൊണ്ടിരിക്കണം." ഈ പോസ്റ്റുകൾ ചെയ്ത ആളുകളൊക്കെ ചീത്ത മനുഷ്യരാണ് എന്ന മുൻവിധി മാറ്റിവയ്ക്കാം. അവരൊക്കെ ചിന്തിക്കാൻ സന്മനസ്സ് കാട്ടിയ മനുഷ്യരാണ്. അറിയാത്ത കാര്യങ്ങൾ അറിഞ്ഞുകൂടാ എന്ന് സമ്മതിച്ചുകൊണ്ട് അതിനെപ്പറ്റി ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് നാം അറിവ് നേടുന്നത്. അനേകം വർഷങ്ങൾ ഈ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ തേടുകയും ചെയ്ത ഒരാളാണ് ഞാൻ. ഇതിനെപ്പറ്റി ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ താഴെ ചുരുക്കി പറയാം. ഏറ്റവും ആദ്യം നാം മനസ്സിലാക്കേണ്ട ഒരു കാര്യം സ്തുതിയും മുഖസ്തുതിയും...