അമൃതവാണി
സുഹൃത്തുക്കളെ ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു-- അമൃതവാണി. എഴുത്തുകാരൻ കെ ജി രാഘവൻ നായർ. പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്. ആയിരത്തിനടുത്ത് പേജുള്ള ഈ പുസ്തകം ഖുർആന്റെ തർജ്ജമയാണ്. പദ്യരൂപത്തിൽ ആണ് മുഴുവൻ. മഞ്ജരി വൃത്തത്തിൽ. 1997 ആണ് ആദ്യം പ്രസിദ്ധപ്പെടുത്തുന്നത്. അന്ന് അതിന് 240 രൂപ. 1911 തിരുവല്ലയിൽ ജനിച്ച കെ ജി രാഘവൻ നായർ ചങ്ങനാശ്ശേരി എസ്ബി കോളേജിൽ നിന്ന് ബി എ പാസായശേഷം ഗവൺമെന്റിന്റെ ഡിഫൻസ് അക്കൗണ്ട് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായി. 1969 ൽ റിട്ടയർ ചെയ്തശേഷം ഒറ്റപ്പാലത്ത് താമസമായി. പ്രധാനമായും മൂന്ന് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒന്ന് ഈ പുസ്തകം തന്നെ -- ഖുർആന്റെ പരിഭാഷ. രണ്ട് ക്രൈസ്തവദർശനം. മൂന്ന് കഥാസരിത് സാഗരത്തിലെ ചില കഥകൾ പദ്യരൂപത്തിൽ. എഴുത്തുകാരൻ എത്ര വിശാലമായ ഹൃദയം ഉള്ള ആളാണ് എന്ന് നോക്കുക ഹിന്ദുമതത്തിൽ ജനിച്ചുവളർന്ന അദ്ദേഹം എഴുതിയത് ക്രൈസ്തവ ദർശനവും ഖുർആനും ഒക്കെയാണ്. മതാതീതമായി ചിന്തിക്കുകയും എല്ലാ മതങ്ങളിൽ നിന്നും പഠിക്കാൻ സന്മനസ് കാണിക്കുകയും ചെയ്യുന്ന ഈ മഹാമനുഷ്യൻ നമുക്ക് മാതൃകയാണ്. വളരെ സുന്ദരമായ ...