Posts

Showing posts from March, 2021

ബോധവികാസവും ധ്യാനവും

Image
ബുദ്ധിവികാസമോ,   അതോ ബോധവികാസമോ -- ഏതാണ് പ്രധാനം ?  നമുക്ക് ആത്യന്തികമായി വേണ്ടത് അര്‍ത്ഥവത്തായ ഒരു ജീവിതമാണ് . സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം . മാത്രവുമല്ല നമ്മുടെ നാട് നന്നാകണം എന്നും നാം ആഗ്രഹിക്കുന്നു . ഇതിന് നമുക്ക് സഹായകമാകുന്നത് ബുദ്ധിവികാസമാണോ ബോധവികാസമാണോ ? നമുക്ക് ഇത് രണ്ടും വേണം എന്ന് എല്ലാവരും സമ്മതിക്കും . എന്നാല്‍ ഏതാണ് കൂടുതല്‍ പ്രധാനം ? കൂടുതല്‍ അടിസ്ഥാനപരം ? ഇക്കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി മനുഷ്യവംശത്തിന്‍റെ പ്രധാന ചാലകശക്തി യൂറോപ്പില്‍ ജന്മമെടുത്ത ജീവിതദര്‍ശനവും സംസ്കൃതിയുമാണ് . പാശ്ചാത്യസംസ്കാരം എന്നാണ് അത് അറിയപ്പെടുന്നത് . അതിന്‍റെ കാഴ്ചപ്പാടില്‍ ബുധിവികാസമാണ് സര്‍വ്വപ്രധാനം . I think therefore I am എന്ന റെനെ ദെക്കാര്‍ത്തിന്‍റെ പ്രശസ്തമായ പ്രസ്താവന അതാണ്‌ വെളിവാക്കുന്നത് . ചിന്താശക്തിയാണ് മനുഷ്യനെ മൃഗത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് എന്ന് പൊതുവേ കരുതപ്പെടുന്നു . മനുഷ്യന്‍ എന്നാല്‍ മനനം ചെയ്യുന്നവന്‍ . മനുഷ്യന്‍ നന്നാകണമെങ്കില്‍ , നമ്മുടെ ലോകം നന്നാകണമെങ്കില്‍ മനുഷ്യന്‍റെ ചിന്താശക്തി കൂടുതല്‍ വികസിക്കണം . എന്നാല്‍ ചിന്താശക്തി വികസിച്ചതുകൊണ്ട് മാത്ര...