Posts

Showing posts from December, 2020

സ്വര്‍ലോക രാജകുമാരന്‍

Image
നമ്മള്‍ പാര്‍ക്കുന്നോരീ ഭൂലോകം പണ്ടുപ- ണ്ടെന്നോ സ്വര്‍ലോകത്തിന്‍ ഭാഗമായി- രുന്നുപോല്‍, ഭൂലോകവാസികളേവരും സ്വര്‍ഗസുഖത്തില്‍ കഴിഞ്ഞു പോലും. സ്വര്‍ലോകത്തിന്‍ മഹാരാജാവോ സ്നേഹവാ- നാകുമൊരു പിതാവിന്നു തുല്യ- നാകയാല്‍ ഭൂസ്വര്‍ഗലോകങ്ങളേക കു- ടുംബമായാമോദാല്‍ പാര്‍ത്തു പോലും. ഏവരുമാമോദത്തോടെ വസിക്കവേ രാജന്റെ കാരുണ്യം ആത്മാര്‍ഥമോ എന്ന സന്ദേഹം മനുഷ്യമനസതില്‍  പാമ്പൊന്നിനെപ്പോലിഴഞ്ഞു കേറി. ഭൂസ്വര്‍ഗങ്ങള്‍ക്കങ്ങിടയിലായ് വൈരത്തിന്‍ വന്മതില്‍ കെട്ടിയുയര്‍ത്തിയവര്‍; ഭൂവാസികള്‍ക്കുമിടയിലായ് പൊങ്ങിയു- യര്‍ന്നു വൈരത്തിന്‍ പെരും വേലികള്‍ ജാതിനിറംലിംഗം രാഷ്ട്രംമതംധനം  എന്നിവ കൊണ്ടവര്‍ വേലികെട്ടി  തമ്മിലറിയാതെയായിപ്പോയ് സോദര-  രായിക്കഴിയേണ്ടും  ഭൂവാസികള്‍    ഭൂലോകമിവ്വിധം നരകതുല്യമായ് കാലമൊട്ടേറെക്കടന്നു പോയി. രാജാവിന്മേല്‍ തന്നെ ചാര്‍ത്തിയിതിന്‍ കുറ്റം കാരണമെന്തെന്നറിയാതവര്‍. നല്ലവനാകും മഹാരാജനിവ്വിധം മാനുഷദൃഷ്ടിയില്‍ ദുഷ്ടനായി. രാജന്റെ ദുഷ്ടതയെങ്ങനെ മാറ്റിയെ- ടുക്കുമെന്നായിയവര്‍ക്ക് ചിന്ത. സത്യമെന്തെന്നറിയാതെ ഭൂവാസികള്‍ തെറ്റിദ്ധരിപ്പതു കണ്ട് മനം നൊന്ത് രാജേശ്വരന്‍ സത്യമറി...

ശ്രീയേശു ജയന്തി

Image
  ക്രിസ്തുമസ് എന്ന വാക്ക് ലാറ്റിന്‍ ഭാഷയില്‍ നിന്നാണ് വന്നിരിക്കുന്നത്. ക്രിസ്തുവിന്റെ പെരുനാള്‍ അല്ലെങ്കില്‍ ആഘോഷം എന്നേയുള്ളു അതിന്റെ അര്‍ഥം. നമ്മുടെ നാട്ടില്‍ മഹാന്മാരുടെ ജന്മദിനത്തെ കുറിച്ച് പറയുവാന്‍ ജയന്തി എന്ന പദം ഉപയോഗിക്കാറുണ്ട്. ഗാന്ധി ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ. ക്രിസ്തുമസ് എന്ന ലാറ്റിന്‍ പദത്തിന് പകരം ശ്രീയേശു ജയന്തി എന്ന് പറയുന്നത് ഇന്നാട്ടില്‍ കൂടുതല്‍ അര്‍ത്ഥവത്താകും എന്നാണ് എന്റെ ചിന്ത.    മഹാന്മാരുടെ ജന്മദിനം നാം ആഘോഷിക്കുന്നത് എന്തര്‍ത്ഥത്തിലാണ്? അവരുടെ മഹത്വം എന്താണെന്ന് ഓര്‍ക്കാന്‍, അവര്‍ കാട്ടിയ വെളിച്ചം ഒന്ന് കൂടി കാണാന്‍, നമ്മുടെ കാലത്ത് അവര്‍ കാട്ടിയ വെളിച്ചത്തിന് പ്രസക്തിയുണ്ടോ എന്ന് ചിന്തിക്കുവാന്‍. യേശുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഈ ചോദ്യങ്ങള്‍ നമുക്ക് ചോദിക്കാം. എന്തായിരുന്നു യേശുവിന്റെ മഹത്വം? ഇന്നും അദ്ദേഹം ആദരിക്കപ്പെടുന്നതെന്തുകൊണ്ട്? തന്റെ സമകാലിക ലോകത്തിന് അദ്ദേഹം കാട്ടിയ വെളിച്ചം എന്തായിരുന്നു. അതിന് ഇന്നും പ്രസക്തിയുണ്ടോ?  അടുത്ത കാലത്ത് ജീവിച്ചിരുന്ന ഗാന്ധി, ശ്രീ നാരായണ ഗുരു തുടങ്ങിയവരെപ്പറ്റി വിശ്വാസങ്ങളെ...