Posts

Showing posts from June, 2020

നമ്മുടെ ജീവിതത്തിന് ഉറപ്പുള്ള ഒരു അടിസ്ഥാനം സാധ്യമോ?

മനുഷ്യവര്‍ഗമാകെ  ഇന്ന് മരണനിഴലിന്‍ താഴ്വരയിലാണ് . മരണം എന്ന ഭീകരഭൂതം നമ്മുടെ അടുക്കലുണ്ട് . അതിന്റെ നിഴല്‍ നമുക്ക് കാണാം . ഏതു നിമിഷവും മരണം പിടികൂടാമെന്ന ഭയത്തിലാണ് മനുഷ്യവര്‍ഗ്ഗമാകെ . ആരെയെല്ലാം മരണം പിടികൂടും ? ആരെയെല്ലാം വെറുതെ വിടും ? ആര്‍ക്കും അറിഞ്ഞുകൂടാ . ഈ അനിശ്ചിതത്വം വല്ലാത്ത പരിഭ്രാന്തിയും ആകുലതയും മനുഷ്യമനസില്‍ സൃഷ്ടിക്കുന്നുണ്ട് . ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത മുന്നില്‍ കാണുമ്പോഴാണല്ലോ നാം ജീവന്റെ വില അറിയുന്നത് . ജീവനെപ്പറ്റിയോ ജീവിതത്തെപ്പറ്റിയോ അധികമൊന്നും ചിന്തിക്കാതെയാണ് നാം ജീവിച്ചു പോരുന്നത് . കൊവിട് ബാധ ലോകമെങ്ങും ചുറ്റിയടിക്കുമ്പോള്‍ നമ്മുടെ ജീവിതത്തെ ഒന്ന് മാറി നിന്ന് നോക്കികാണുവാന്‍ നാം നിര്‍ബ്ബന്ധിതരാകുന്നു . മണലിന്മേല്‍ വീട് പണിത ബുദ്ധിശൂന്യരായ മനുഷ്യരാണോ നാം എന്ന് സ്വയം ചോദിക്കാനുള്ള ഒരവസരമാണിത് . നമ്മുടെ ജീവിതം എന്ത് അടിസ്ഥാനത്തിന്റെ മേലാണ് നാം കെട്ടിപ്പടുത്തിരിക്കുന്നത് ? ഈ മഹാമാരി ചുറ്റിയടിക്കുമ്പോള്‍ നാം ഭയപ്പെടുന്നെങ്കില്‍ , അത് നമ്മെ ആശങ്കാകുലരാക്കുന്നെങ്കില്‍ നാം സ്വയം ചോദിക്കണം എവിടെയാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് . ആഴെക്കു...