Posts

Showing posts from May, 2020

ക്രൈസ്തവാരാധനക്രമത്തിന്റെ വികാസപരിണാമം

നമ്മുടെ ആരാധനാക്രമവും അതിലെ പ്രാര്‍ഥനകളും ഗീതങ്ങളും അനുഷ്ടാനങ്ങളും മൂന്നു വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ പഠനവിധേയമാക്കാവുന്നതാണ് . : അപഗ്രഥനം : അതിന്റെ ഉള്ളടക്കവും രൂപവും അപഗ്രഥിക്കുക താരതമ്യം : അതിനെ മറ്റ് ആരാധനക്രമങ്ങളുമായും പ്രാര്‍ത്ഥനകളുമായും മറ്റും താരതമ്യപ്പെടുത്തുക ചരിത്രപഠനം : അത് എങ്ങനെ ഉത്ഭവിക്കുകയും ചരിത്രത്തിലൂടെ പരിണമിക്കുകയും ചെയ്തു എന്ന് പഠിക്കുക . ക്രൈസ്തവാരാധനയുടെ ഒരു ചരിത്രപഠനമാണ് ഇവിടെ നാം നടത്തുന്നത് . യേശുതമ്പുരാന്‍ യഹൂദജനവിഭാഗത്തില്‍ പെട്ട ആളായിരുന്നു . യഹൂദര്‍ മശിഹായുടെ വരവിനായി കാത്തിരുന്നു . യേശുവിന്റെ കാലശേഷം അവരില്‍ ഒരു വിഭാഗം അവരുടെയിടയില്‍ ജീവിച്ചിരുന്ന യേശു തന്നെയാണ് അവര്‍ കാത്തിരുന്ന മശിഹാ എന്ന് വിശ്വസിച്ചു . അങ്ങനെ വിശ്വസിച്ചവര്‍ ക്രമേണ യഹൂദസമുദായത്തില്‍ നിന്നകന്ന് ഒരു പ്രത്യേക സമുദായമായി വികസിച്ചു . അങ്ങനെയാണല്ലോ ക്രൈസ്തവസഭയുടെ ഉത്ഭവം . ക്രിസ്താബ്ദം 70 ല്‍ യെരുശലേം ദേവാലയം നശിപ്പിക്കപ്പെട്ടപ്പോഴാണ് ക്രൈസ്തവസഭ യഹൂദസമുദായത്തില്‍ നിന്ന് വിഭിന്നമായി സ്വന്തമായി ഒരു സ്വത്വബോധത്തോടെ നിലവില്‍ വരുന്നത് . അതുവരെ യ...