Posts

Showing posts from April, 2020

നാം ക്ഷമിക്കുന്നതെന്തിന്? -- ഒരു ശാസ്ത്രീയ കാഴ്ചപ്പാട്

Image
ഡോ .  സജീവ്‌ നായര്‍ ചെയ്ത ഒരു പ്രഭാഷണത്തി ന്റെ  രത്നച്ചുരുക്കം    Listen to the talk  here ക്ഷമയെപ്പറ്റി നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളെല്ലാം പറയുന്നു . പ്രത്യേകിച്ച് ബൈബിള്‍ ഇക്കാര്യം ഊന്നിപ്പറയുന്നു . എങ്കിലും നാം ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല . Gratefulness ചിലരെങ്കിലും പ്രയോഗത്തില്‍ വരുത്തുന്നുണ്ട് .  എന്നാല്‍ forgiveness പ്രാക്ടീസ് ചെയ്യാന്‍ മിക്കവര്‍ക്കും പ്രയാസമായിട്ടാണ് കാണുന്നത് . അതുകൊണ്ടാണ് അതിന്റെ ആവശ്യകത ഒരു ശാസ്ത്രീയ കാഴ്ചപ്പാടിലൂടെ വിശദമാക്കാനൊരു ശ്രമം ഇവിടെ നടത്തുന്നത് . ക്ഷമയുടെ ആവശ്യം യുക്തിപരമായി മനസിലാക്കുമ്പോള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് എളുപ്പമാകും . If you are not logically convinced, you cannot be emotionally driven. യുക്തിപരമായ ബോധ്യം ലഭിച്ചപ്പോഴാണ് ഞാനും അത് പ്രാവര്‍ത്തികമാക്കിയത് . 2003 ല്‍ ഞാന്‍  wellness Solutions എന്ന കമ്പനിയുടെ സ്ഥാപനത്തില്‍ പങ്കാളിയായി.  തങ്ങള്‍ക്ക് ബാധിച്ചിരിക്കുന്ന കാന്‍സര്‍ മറ്റൊരു മാര്‍ഗം കൊണ്ടും സുഖപ്പെടുത്താന്‍ സാധിക്കാത്തപ്പോഴാണ് ആളുകള്‍ അവിടെ വരുന്നത് . 2004-5 കാലത്ത...