ജീവല്‍പ്രശ്നങ്ങള്‍ അന്നും ഇന്നും
ഏതാണ്ട് 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമുഖത്ത് ജീവിച്ച ഒരു ജനത അവരുടെ ജീവല്‍പ്രശ്നങ്ങളെ നേരിട്ട രീതിയുമായി ഇന്ന് നാം നമ്മുടെ ജീവല്‍പ്രശ്നങ്ങളെ നേരിടുന്ന രീതി താരതമ്യപ്പെടുത്തുന്നു പല തരം ജീവല്‍ പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് നാം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് . കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ നാട്ടിലുണ്ടായ പ്രളയം ജനജീവിതത്തെ അടിമുടി ഉലയ്ക്കുകയുണ്ടായി . ഇപ്പോള്‍ ലോകമെങ്ങും പടരുന്ന പകര്‍ച്ചവ്യാധി മനുഷ്യവര്‍ഗ്ഗത്തിനാകെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നു . ആഗോളതാപനം , മലിനീകരണം , തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങള്‍ ഭൂമിയെ ജനവാസയോഗ്യമല്ലാതാക്കിക്കൊണ്ടിരിക്കുന്നു . അതിനിടയില്‍ ജാതി , മതം , നിറം , ലിംഗം , ഭാഷ , സാമ്പത്തികസ്ഥിതി തുടങ്ങി പലതിന്റെയും പേരില്‍ മനുഷ്യകുടുംബത്തില്‍ ഉച്ചനീചത്വം ഉണ്ടാകുന്നു , മനുഷ്യര്‍ പരസ്പരം മല്ലടിക്കുന്നു . കാപട്യവും ദുഷ്ടതയും പല പൈശാചികവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു . കഠിനാധ്വാനം ചെയ്താലും ഒരു വിഭാഗം ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നു . പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് നമ്മുടെ വിശ്വാസം ആര്‍ജിക്കുന്ന ഒട്ടേറെ നേതാക്കള്‍ ഇടയവേഷധാരികളായ ച...