ഞാന്‍ പദ്യരൂപത്തിലാക്കിയ സങ്കീര്‍ത്തനങ്ങള്‍

ഈയിടെ ഞാന്‍ വേദപുസ്തകത്തിലെ 150 സങ്കീര്‍ത്തനങ്ങള്‍ പദ്യരൂപത്തിലാക്കുക യുണ്ടായി. ഇനിയും അതൊരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടില്ല. അവയില്‍ ചിലത് youtube -ല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിന് ഞാന്‍ എഴുതിയ മുഖവുരയാണ് താഴെക്കാണുന്നത്. .................................................................. മുഖവുര കീര്‍ത്തനം എന്ന പദത്തിന് കീര്‍ത്തിക്കുന്ന ഗാനം എന്ന് അര്‍ത്ഥം നല്‍കാം. തുടക്കത്തില്‍ സ ചേര്‍ക്കുന്നത് നല്ല എന്ന അര്‍ഥത്തിലാണെങ്കില്‍ സങ്കീര്‍ത്തനം എന്ന പദത്തിന് സര്‍വേശനെ കീര്‍ത്തിക്കുന്ന നല്ല ഗാനം എന്ന് അര്‍ത്ഥം നല്‍കാം. Psalmos എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഇംഗ്ലീഷിലെ psalm വന്നിരിക്കുന്നത്. ഒരു സംഗീതോപകരണം ഉപയോഗിച്ച് ആലപിക്കുന്ന ഗീതം എന്ന് ആ പദത്തിന് അര്‍ത്ഥമുണ്ട്. Hymnos എന്ന ഗ്രീക്ക് വാക്കില്‍ നിന്ന് വന്നിരിക്കുന്ന hymn എന്ന വാക്കിന് ദൈവത്തെ കീര്‍ത്തിക്കുന്ന ഗാനം എന്നാണ് അര്‍ത്ഥം. സുറിയാനിയില്‍ സ്മാര്‍ എന്നാല്‍ പാടുക എന്നര്‍ത്ഥം. മസ്മൂറ എന്നാല്‍ പാട്ട് എന്നും. പടിഞ്ഞാറന്‍ സുറിയാനിയില്‍ മസ്മൂറോ എന്നാണ് സങ്കീര്‍ത്തനത്തെ വിളിക്കുന്നത്. എബ്രായ ജനത അവരുടെ ആരാധനയില്‍ ഉപയോഗ...