പരിശുദ്ധന്‍! പരിശുദ്ധന്‍! പരിശുദ്ധന്‍!
കൌമയുടെ ഒരു ധ്യാനപഠനം ഭൂമിയെ സ്വര്‍ഗ്ഗമാക്കുന്ന ധ്യാനചിന്തകള്‍ പുസ്തകപരിചയം എന്താണ് ആരാധന? എന്തിനാണ് നാം ആരാധിക്കുന്നത്? അതിന് നമ്മുടെ ജീവിതവുമായി എന്താണ് ബന്ധം? നമ്മുടെ ആരാധനയെ സംബന്ധിച്ച ഈ അടിസ്ഥാനചോദ്യങ്ങള്‍ക്ക് ഇവിടെ ഉത്തരം തേടുന്നു. അതിപ്രധാനവും അതിപൌരാണികവുമായ ക്രൈസ്തവാരാധനക്രമമാണ് കൌമ. സ്വര്‍ഗ്ഗീയമാലാഖമാര്‍ ദൈവത്തെ ആരാധിക്കുന്നതായി ഏശായാ പ്രവാചകന്‍ ദര്‍ശിച്ചു. വാനവും ഭൂമിയും തന്‍റെ മഹത്വം കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന്‍ അവര്‍ പരസ്പരം ആര്‍ക്കുന്നതാണ് കൌമയുടെ മൂലരൂപമായിത്തീര്‍ന്നത്. അതിനെ വികസിപ്പിച്ചും അതിനോട് കൂട്ടിച്ചേര്‍ത്തും നിരവധി നൂറ്റാണ്ടുകള്‍ കൊണ്ടാണ് കൌമ ഇന്നത്തെ നിലയിലായത്. കൌമയില്ലാതെ നമുക്ക് യാതൊരു ആരാധനയുമില്ല. യാമപ്രാര്‍ത്ഥ നകളെല്ലാം കൌമയില്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. കൌമ നമുക്ക് അര്‍ത്ഥവത്തായാല്‍ ആരാധന മുഴുവന്‍ നമുക്ക് അര്‍ത്ഥവത്താകും. ഈ തിരിച്ചറിവാണ് കൌമയെക്കുറിച്ചുള്ള ഈ പഠനത്തിന് നിമിത്തമായത്. ചെറുപ്പം മുതല്‍ നിരന്തരം ആവര്‍ത്തിച്ച് ചൊല്ലുന്നതുകൊണ്...