Posts

Showing posts from March, 2018

യേശു നമ്മുടെ നാട്ടില്‍ ജീവിച്ചാല്‍

നമ്മുടെ നാട് ദിവസവും പത്രം വായിക്കുമ്പോള്‍ നാം വളരെ ദുഖിതരാകുന്നു . അനുദിനം നമ്മുടെ നാട്ടില്‍ എത്രയെത്ര കൊലപാതകങ്ങള്‍ ! എത്രയെത്ര അപകടമരണങ്ങള്‍ ! എന്തെല്ലാം അഴിമതികള്‍ , കപടതകള്‍ , ചതിപ്രയോഗങ്ങള്‍ ! ആരെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ അപഹരിച്ച് അവയവങ്ങള്‍ക്കായി കൊന്നുകളയുമോ എന്ന്‍ നാം ഭയക്കുന്നു . നാടിന്‍റെ നന്മ ജീവിതവ്രതമാക്കിയിരിക്കുന്നു എന്നവകാശപ്പെടുന്ന പല രാഷ്ട്രീയകക്ഷികളില്‍ നിന്നും നാം കണ്ടുകൊണ്ടിരിക്കുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന കൃത്യങ്ങളാണ് . സര്‍വേശ്വരന്‍റെ പ്രതിനിധികളായി ലോകത്തില്‍ നന്മയും ദൈവീകതയും പരത്തുന്നവര്‍ എന്നവകാശപ്പെടുന്ന സംഘടിതമതങ്ങളില്‍ ഇടയവേഷത്തിലുള്ള ചെന്നായ്ക്കളെ കണ്ട് നാം ഭയചകിതരാകുന്നു . നീതിയും ന്യായവും നടപ്പാക്കേണ്ട ഭരണകൂടവും ന്യായപീഠവും അഴിമതിക്കും വഞ്ചനയ്ക്കും കൂട്ടുനില്‍ക്കുന്നത് കണ്ട് നാം ഞെട്ടിവിറയ്ക്കുന്നു . ഈ ജനാധിപത്യത്തിലും എത്രയോ ഭേദമായിരുന്നു ഒരു കാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്ന രാജഭരണം എന്നോര്‍ത്ത് നാം നെടുവീര്‍പ്പിടുന്നു . ഇതെല്ലാം കണ്ടും കേട്ടും ആശയറ്റ് ദിവസവും നമ്മുടെ കൊച്ചുകേരളത്തില്‍ ഇരുപത്തിയഞ്ച് പേര്‍ സ്വയം ജീവനൊടുക്കുന്നു എന്...